ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 12 : ശ്രീലങ്ക vs അഫ്ഗാനിസ്ഥാൻ

ഇലങ്കൻ ശിങ്കങ്ങളും അഫ്ഗാനികളും തമ്മിൽ ഇന്ന് ഡുനെഡിനിൽ വെച്ച് ഒന്ന് കോർത്തു. ആദ്യം ബാറ്റ് ചെയ്ത ശകുനന്മാർ 49.4 ഓവറിൽ 232 ന് പുറത്ത് . കളി എളുപ്പം ജയിക്കാമെന്നു കരുതിയ രാവണപ്രഭുക്കൾക്ക്‌ തെറ്റി. ശകുനി മാമന്റെ അനന്തിരവന്മാർ മന്ത്ര തന്ത്ര കുതന്ത്രങ്ങൾ മെനഞ്ഞപ്പോൾ ഞെട്ടിയത് ഇലങ്കന്മാർ തന്നെ. ഒടുക്കം ഉരുണ്ട് പിരണ്ട് 10 പന്തുകൾ മാത്രം ബാക്കി വെച്ച് 6 വിക്കറ്റും ബലി കൊടുത്ത് ഇലങ്കന്മാർ ‘കഴിച്ചിലായി’… ശകുനന്മാർക്കു വേണ്ടി അഹമ്മദി 24, മംഗൽ 10, … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 11 : ആസ്ട്രേലിയ vs ബംഗ്ളാദേശ്

ബ്രിസ്ബേനിൽ ഗംഭീര മഴ… അതിനാൽ കളി നടന്നില്ല. ആസ്ട്രേലിയയ്ക്കും ബംഗ്ളാദേശിനും ഒരു പോയിന്റ്‌ വീതം കിട്ടി. ഏതായാലും ആശ്വാസം ബംഗ്ളാദേശിനാണ് . കാരണം ഒരു തോൽവി കൂടി കിട്ടിയില്ലല്ലോ…ഭാഗ്യം…

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 10 : പാകിസ്ഥാൻ vs വെസ്റ്റ്‌ ഇൻഡീസ്‌

എന്താ ന്റെ കുട്ട്യേ പറയ്വാ. പാകിസ്ഥാന്റെ കാര്യം മഹാ കഷ്ടാ…കണ്ടകനും രാഹുവും കേതുവും ഒരുമിച്ചു വരുന്ന ഒരത്യപൂർവ യോഗാ ഇപ്പളവർക്ക് .. അതാ ഇങ്ങനെയൊക്കെ… വെസ്റ്റ്‌ ഇൻഡീസിനെ അവരുടെ കരീബിയൻ കടലമ്മ തുണച്ചു… അതു കൊണ്ട് അവർ കളി ജയിച്ചു. പാകിസ്ഥാൻ മൈസൂർ പാക്ക് പൊട്ടിയ പോലെ നൂറ്റിയെട്ട് നിലയിൽ പൊട്ടി. 150 റണ്‍സിന് … സ്കോർ വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ 6 / 310. പാകിസ്ഥാൻ 39 ഓവറിൽ 160ന് എല്ലാവരും പ്ളിംഗ്… വെസ്റ്റ് … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 9 : ന്യൂസിലന്റ് vs ഇംഗ്ളണ്ട്

ഇന്നലെ രാത്രി ഇംഗ്ളണ്ട് ക്യാപ്റ്റൻ ഇയാൻ മോർഗൻ പ്രസിദ്ധ ക്രിക്കറ്റ് ജ്യോത്സ്യൻ ശ്രീ കണ്ഠരര് വ്യാസരരെ ചെന്ന് കണ്ട് ഇംഗ്ളണ്ടിന്റെ ജാതകം ഒന്ന് പരിശോധിപ്പിച്ചിരുന്നു. അങ്ങേര് കൂടുതലൊന്നും നോക്കിയില്ല. “കണ്ടക ശനിയുടെ മൂർദ്ധന്യാവസ്ഥയാ ഇപ്പം. നോ പ്രതീക്ഷ. കിരിക്കറ്റ് കണ്ടെത്തിയ രാജ്യമായിട്ടൊന്നും കാര്യല്ല. കണ്ടകൻ കൊണ്ടേ പോകൂ. നാളെ നല്ല ഏറും കൊള്ളും, തല്ലും കിട്ടും. ഇത്രയേ പറയുന്നുള്ളൂ. ദക്ഷിണ തരൂ, എന്നിട്ട് പൊടി തട്ടി പൊയ്ക്കോളൂ.” പാവം മോർഗൻ…ദക്ഷിണക്കാശ് പോയത് മിച്ചം. കണ്ഠരര് പറഞ്ഞതിനേക്കാൾ കടന്നു … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 8 : സിംബാബ്‌ വേ vs യു.à´Ž.à´‡

പഴയ റൊഡേഷ്യന്മാരും (സിംബാബ്‌ വേയുടെ പഴയ പേര് ) ഏഷ്യയിലെ അറബിപ്പടയും (അങ്ങനെ മുഴുവൻ പറയാൻ വയ്യ; കാരണം അതിൽ നമ്മുടെ പാലക്കാടൻ മലയാളി വരെ ഉണ്ട് . എല്ലാരും കുടുംബ പ്രാരാബ്ദത്തിനായി അവിടെ എത്തിയതാണേ. ഒരു ടീമും തട്ടിക്കൂട്ടി…) തമ്മിൽ പുത്തരിയങ്കം നടന്നപ്പോൾ ജയിച്ചത് ‘സിംബന്മാർ’. അറബിപ്പട മരുഭൂമിയിലേക്ക് പിന്മാറി… സ്കോർ യു.à´Ž.à´‡ ഓവറിൽ 7 / 285. സിംബാബ്‌ വേ 48 ഓവറിൽ 6 / 286. സിംബാബ്‌ വേ 4 വിക്കറ്റിനു ജയിച്ചു… … Read more