ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 5 : വെസ്റ്റ് ഇൻഡീസ് vs അയർലന്റ്

ലോകകപ്പിൽ വീണ്ടും അയർലന്റ് അട്ടിമറി… 2011ൽ അവർ അട്ടിമറിച്ചത് ഇംഗ്ളണ്ടിനെ ആയിരുന്നെങ്കിൽ ഇത്തവണ അത് വെസ്റ്റ് ഇൻഡീസിനെ ആയി എന്ന് മാത്രം.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ 7 / 304. സിമ്മണ്‍സിന് സെഞ്ച്വറി (84 പന്തിൽ നിന്നും 102). പിന്നെ ‘സാമി’ക്കുട്ടിയുടെ വക 67 പന്തിൽ നിന്നും 89 റണ്‍സ്…റസൽ 13 പന്തിൽ നിന്ന് 27 റണ്‍സ്. പക്ഷേ 20-20 വീരൻ ഗെയിലിന് 36 റണ്‍സെടുക്കാൻ 65 പന്തുകൾ വേണ്ടിവന്നു. ബ്രാവോ പൂജ്യൻ. സാമുവൽസ് 21…

മൂണിയും കെവിൻ ഒബ്രിയനും നല്ല പൂശ് കിട്ടി… ഡോക്രെല്ലിനു 3 വിക്കറ്റ്…

ഇനി അയർലന്റ് ബാറ്റ് ചെയ്തപ്പോഴോ ?… സ്റ്റിർലിങ്ങ് (84 പന്തിൽ നിന്നും 92 റണ്‍സ്), എഡ്ജോയ്സ് (67 പന്തിൽ നിന്നും 84 റണ്‍സ്), നിയാൽ ഒബ്രിയൻ (60 പന്തിൽ നിന്നും 79 റണ്‍സ് ) എന്നിവർ ഗംഭീരമാക്കി. പോർട്ടർ ഫീൽഡ് 23 റണ്‍സ്. 2011 ലെ വീരൻ കെവിൻ ഒബ്രിയൻ പൂജ്യനായെങ്കിലും അയർലന്റ് 45.5 ഓവറിൽ (6 / 307) കളി പോക്കറ്റിലാക്കി. 4 വിക്കറ്റ് ജയം…

വെസ്റ്റ് ഇൻഡീസ് ബൌളിംഗ് നിര പൊടി ഭസ്മം… റോച്ചും സാമിക്കുട്ടിയും ടെയ്ലരും സിമ്മൻസും സാമുവൽസും കേമമായി റണ്‍സ് കൊടുത്തു.

MOM : സ്റ്റിർലിങ്ങ്

വാൽക്കഷണം: ഇതെല്ലാം കാണുമ്പോൾ പഴയ പടക്കുതിരകളായ മൈക്കിൾ ഹോൾഡിങ്ങും മറ്റും à´ˆ ‘പാഴായ’, ‘പടയ്ക്ക് പറ്റാത്ത’, ‘കോവർ’ കുതിരകളെപ്പറ്റി എന്ത് പറയുന്നുണ്ടോ എന്തോ?…

നിശ്ചല്ല്യ കുട്ട്യോളേ, നിശ്ചല്ല്യ… എന്റെ കരീബിയൻ കടൽ ദൈവങ്ങളേ à´ˆ പൈതങ്ങളെ കാത്തോണേ…