ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 4 : ഇന്ത്യ vs പാകിസ്ഥാൻ

പടച്ചോനേ ഇതല്ലേ കളി !!!… ലോകകപ്പില് ഇതു ബരെ ഇന്ത്യാനെ തോപ്പിക്കാൻ നോക്കി…നടന്നില്ല… ഇന്നോ? ഇന്നും പണി കിട്ടി… അള്ളാ…അതും പൊട്ടി, 76 റണ്ണിന് !!!…

‘ഒരമ്മ പെറ്റ മക്കൾ’ തമ്മിൽ നടന്ന കളി… പക്ഷേ ഇത്തവണയും ജയം ഇന്ത്യക്ക്…

ഇന്ത്യ 50 ഓവറിൽ 7 വിക്കറ്റിന് 300. പാകിസ്ഥാൻ 47 ഓവറിൽ 224 ഓൾ ഔട്ട്‌ …

ഇന്ത്യൻ നിരയിൽ ധവാൻ(73), കൊഹ്ലി (107), റെയ്ന(74 — 56 പന്തിൽ നിന്നും) തുടങ്ങിയവർ നന്നായി സ്കോർ ചെയ്തു…പക്ഷേ, അവസാന 5 ഓവറിൽ ഇന്ത്യക്ക് വെറും 27 റണ്‍സേ എടുക്കാൻ പറ്റിയുള്ളൂ. രഹാനെ ‘പൂജ്യൻ’… ഇന്ത്യ ഉരുണ്ടു പിരണ്ടു 300ൽ എത്തി. കൊഹ്ലി സെഞ്ച്വറിയ്ക്ക് വേണ്ടി അനാവശ്യമായി സ്കോറിംഗ് വേഗത കുറച്ചു…പാകിസ്ഥാന്റെ സോഹെയ്ൽ ഖാൻ 5 വിക്കറ്റ് കൊയ്തു.

ഇനി പാകിസ്ഥാന്റെ കാര്യം. നമ്മുടെ ‘തല്ലുകൊള്ളി’കളായ ബൌളർമാരെ ‘ബഹുമാനിച്ച’ പാകിസ്ഥാൻ വളരെ പതുക്കെ മാത്രമേ ബാറ്റ് ചെയ്തുള്ളൂ. അത് കൊണ്ട് റിക്വയേർഡ് റണ്‍ റേറ്റ് മല പോലെ ഉയർന്നു. 110 റണ്‍സിനുള്ളിൽ തന്നെ 5 വിക്കറ്റ് തെറിച്ചു. പിന്നെ നിവൃത്തിയില്ലല്ലോ…ഒടുക്കം 224 ഓൾ ഔട്ട്‌.

അഹമ്മദ് ഷെഹ്സാദും(47) ഹാരിസ് സോഹൈലും(36) ക്യാപ്ടൻ മിസ്ബയും(76) ‘ബൂം ബൂം’ അഫ്രിഡിയും(22) മാത്രമേ പിടിച്ചു നിന്നുള്ളൂ. മക്സൂധും അക്മലും ‘സംപൂജ്യർ’…

ഷാമിക്ക് 4 വിക്കറ്റ്. യാദവിനും മോഹിതിനും 2 വീതം. അശ്വിനും ജഡേജയും 1 വീതം വീഴ്ത്തി.

ഏതായാലും നിലവിലെ ചാമ്പ്യൻമാർ തോല്കാതെ രക്ഷപ്പെട്ടു…

MOM: കൊഹ്ലി

വാൽക്കഷണം: ഏതായാലും രണ്ട് കൂട്ടരും ‘ഒരമ്മ പെറ്റ മക്കൾ’ തന്നെ. വിക്കറ്റുകൾക്കിടയിലൂടെ ഓടാൻ ഇനിയും ഇവർ പഠിക്കണം!!!…എന്തൊരു മടിയാ ഓടാൻ… ഇനി ഫീൽഡിംഗിൽ: ഡൈവ് ചെയ്യാൻ വയ്യ, സ്ലൈഡ് ചെയ്യാൻ വയ്യ… ആരെങ്കിലും പന്തൊന്ന് എടുത്ത് തന്നാൽ അത്രയും നന്ന് …