ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 19 : സൗത്ത് ആഫ്രിക്ക vs വെസ്റ്റ്‌ ഇൻഡീസ്

De Villiers
De Villiers

മക്കളേ കളീന്ന് പറഞ്ഞാ ഇതാണ് കളി… തെക്ക്ന്ന് ള്ള ആഫ്രിക്കക്കാര് കിർക്കറ്റില് ബെസ്റ്റ് ഇൻഡീസായിരുന്ന വെസ്റ്റ്‌ ഇൻഡീസിനെ ബേസ്റ്റ് അതായത് വേസ്റ്റ് ഇൻഡീസാക്കിയ കളി… അതി ഗംഭീര കളി… à´† ഇബിലീസ് അടിബിടി ഡിബിലീസിന്റെ à´…à´Ÿà´¿ ഇടി വെടിക്കെട്ട് നടന്ന കളി… ഒരുഗ്രൻ പൂരക്കളി…

അപ്പം ങ്ങള് ശോയിക്കും അയ് അതിത്രേം പറേണോന്ന് . ബേണം. ആ കളി ങ്ങള് കണ്ടെങ്കില് ഇത് ശോയിക്കൂലാ.

ഇന്ന് സിഡ് നീല് ആദ്യം കൊട്ടിയത് തെക്കന്മാരായിരുന്നു. ഓല് മെല്ലെയാ തൊടങ്ങീത്. 12 റണ്‍സെടുത്ത ഡീക്കോക്ക് ആദ്യം ബീണ്. അപ്പള് സ്കോറ് 18. പിന്നെ അംലേം (65) ഡൂപ്ലെസീം (62) കൂടി ഒന്ന് നന്നായിക്കളിച്ച്. 145 ല് ഡൂപ്ലെസി à´¡à´¿à´‚… ഒരു റണ്ണും കൂടി ആയപ്പള് ദേ à´…à´‚à´² പോണ്. പിന്നെ റൂസ്സോവും ഡിബിലീം കൂടി ഒരു കളി കളിച്ച്. അതാണ്‌ മക്കളേ കളി…

Amla & Du Plessis
Amla & Du Plessis
Rossouw
Rossouw

റൂസ്സോവ് 39 പന്തിൽ 61. 6 ഫോർ 1 സിക്സർ. ഓൻ ബീഴുമ്പം തെക്കന്മാർ 280 കഴിഞ്ഞ്.

ഇനി ഡിബിലീന്റെ കാര്യം. അള്ളാ ആ ഇബിലീസ് എന്തൊക്കെയാ കാട്ടിക്കൂട്ടീത്? കജ്ജുമ്മിലുള്ള ആ മടക്കന ബാറ്റോണ്ട് ഓൻ എല്ലാ ബിൻഡീസ് എറുകാരേം അടിച്ച് ശേപ്പ് മാറ്റിക്കളഞ്ഞു. ബെറും 66 പന്തുമ്മില് ഓൻ 162 അടിച്ച്. 17 ഫോറ് 8 സിക്സ്. ഓൻ 30 പന്തില് 50. 52 പന്തില് 100. 64 പന്തില് 150. പിന്നുള്ള 2 പന്തുമ്മില് ഓൻ 2 സിക്സടിച്ച് തെക്കൻ കളി അവസാനിപ്പിച്ച്. മില്ലറും(20) ബെഹർഡേയ്നും(10) ഓന് നല്ല പിന്തുണേം കൊടുത്ത്.

തെക്കന്മാർ എങ്ങനെയാ കൊട്ടീത് എന്ന് ങ്ങളൊന്നു നോക്കാണീം. ആദ്യ പവർ പ്‌ളേയിൽ 30. 14.2 ഓവറിൽ 50. 23.3 ഓവറിൽ 100. 30.3 ഓവറിൽ 150. 36.2 ഓവറിൽ 200. പിന്നെ ബെച്ചടിബെച്ചടി കേറ്റം… പിന്നത്തെ 13.4 ഓവറിൽ 208 റണ്‍സ്. അള്ളാ പടച്ചോനേ, ങ്ങള് കണ്ടില്ലേ à´† ഇടിവില്ലി എന്താ ശെയ്തെന്നു. എല്ലാരേം ഓൻ സരിയ്ക്കും ബീക്കിക്കളഞ്ഞു. സറപറാന്നല്ലേ റണ്‍ ബന്നത്.

അവസാനം തെക്കന്മാർ 5 / 408, 50 ഓവറില്.

ബിണ്ടീസ് ഏറുകാരെപ്പറ്റി ഇനി എന്ത് പറയാനാ? ബയർ നെറച്ചും തല്ലു കിട്ടി. അത്രേന്നെ… ഹോൾഡറിന് ഒര് ബിക്കറ്റ്. പക്ഷേ ഓന് ബേണ്ടോളം കിട്ടി à´…à´Ÿà´¿. 10 ഓവറിൽ 104 റണ്‍സ്. ഒരു വേസ്റ്റ് ഇന്ത്യൻ റിക്കാർഡ്. ഗേലിനും റസലിനും 2 വിക്കറ്റ് വീതം. ബേറെ ആരിനെക്കുറിച്ചും പറയാൻ ബജ്ജ മക്കളേ. അത്രയ്ക്ക് കഷ്ടാണ്‌ ഓല്ടെ കാര്യം.

ഇനി ബിണ്ടീസ് കാലിപ്സോ കൊട്ട്. കാര്യായൊന്നും ഓല്ക്ക് ചെജ്ജാൻ പറ്റീല. കയിഞ്ഞ കളീല് 200 അടിച്ച ഗേല് 3 റണ്ണടിച്ച് കുറ്റീം തെറിച്ച് പോയി. പിന്നാലെ ബന്ന സാമുവല് കുട്ടി ഒന്നാന്തരം ആന മൊട്ടേം ബാങ്ങി. കാർട്ടര് 10. സ്മിത്ത് ഒന്ന് കളിച്ച് 31 അടിച്ചു. രാംദിൻ 22. സിമ്മൻസിനും റസലിനും നല്ല തെളങ്ങിയ മുട്ടകൾ. സാമി 5. പിന്നെ വന്ന കേപ്തൻ ഹോൾഡറ് 4 സിക്സും 3 ഫോറുമടിച്ച് 56 റണ്‍. ടെയ്ലർ 15 (ഓൻ ഔട്ടായില്ല). 8 ഇക്ട്രാ. ബിണ്ടീസ് 33.1 ഓവറിൽ 151 ന് കെട്ടും കെട്ടിപ്പോയി.

A dejected Holder
A dejected Holder

തെക്കന്മാർക്ക് 257 റണ്‍ ജയം. ഇന്ത്യാന്റെ ബേൾഡ് കപ്പ് റിക്കാർഡിനൊപ്പം.

Imran Tahir
Imran Tahir

തെക്കന്മാരിൽ താഹിർ 5 ബിക്കറ്റ് ബീഴ്ത്തി. അബ്ബോട്ടിനും മോർക്കലിനും 2. ഒരെണ്ണം മ്മടെ സ്ടേനിനും. പരിപാടി ഓവർ.

MOM : എ ബി ഡിവില്ലിയേഴ്സ്

വാൽക്കഷണം: à´ˆ കളി കഴിഞ്ഞപ്പം ഇത്തിരി മുമ്പ് ധോണി ഞമ്മളെ ബിളിച്ചിരുന്നു. ഓൻ പറഞ്ഞു. പടച്ചോനേ, à´† ശെയ്ത്താൻ ഇബിലീസ് ഡിബിലീസ് ഞമ്മടെ ഇന്ത്യാനു നേരെയെങ്ങാൻ ഇങ്ങനെ അടിച്ചിരുന്നൂങ്കില് ഞമ്മടെ പണി കഴിഞ്ഞേനേം. അള്ളാ അതുണ്ടായില്ല. ഭാഗ്യം…

മക്കളേ ഏകദിനത്തിലെ ബേഗത്തിലെ ഡബിൾ സെഞ്ച്വറി ബിണ്ടീസിന്റെ ഗേല് അടിച്ചിട്ട് ബെറും രണ്ടീസായിട്ടേള്ളൂ. ഡിബിലീസ് ഇത്തിരീം കൂടെ നേർത്തെ കളിച്ചെങ്കില് ഇന്നതും പോളിഞ്ഞേനെ. എങ്കി ഗേലിനു ഹാർട്ടറ്റാക്കും ബന്നേനെ… അതുണ്ടായില്ല. റബ്ബ് കാത്തു.

à´“ സാരല്യ ന്റെ ഡിബിലീസെ, ഇനീണ്ടല്ലോ ബേൾഡ് കപ്പില് കളി…

പിന്നെ മുട്ടമ്മേല് കൂടോത്രം ഇന്നും ഉണ്ടായിരുന്നു. ന്റെ പന്തടിവീരന്മാരെ, ങ്ങള് ബേഗം à´† സാമി ബ്യാസരരെ പോയി കണ്ടോളീൻ. അല്ലെങ്കില് ങ്ങടെ കാര്യം ബല്ല്യ കഷ്ടാവും ട്ടോളിൻ…