ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 6 : ന്യൂസിലന്റ് vs സ്കോട്ട്ലന്റ്

രണ്ട് ‘ലന്റുമാരും’ ഏറ്റുമുട്ടിയപ്പോൾ ഓഷ്യാനിയയിലെ ‘ലന്റ് ‘ യൂറോപ്പിലെ ‘ലന്റിനെ’ തകർത്തു… അതെ, ന്യൂസിലന്റ് സ്കോട്ട്ലന്റിനെ 3 വിക്കറ്റിനു തോല്പിച്ചു… സ്കോർ സ്കോട്ട്ലന്റ് 36.2 ഓവറിൽ 142 ന് ഓൾ ഔട്ട്‌. ന്യൂസിലന്റ് ഓവറിൽ 7 / 146.

1999, 2007 വർഷങ്ങളിൽ ലോകകപ്പ് കളിച്ച സ്കോട്ട്ലന്റ് എല്ലാ കളിയിലും തോറ്റ് തൊപ്പിയിട്ടു. ഇപ്പോൾ വീണ്ടും ഒരു തൊപ്പി വാങ്ങാനാണ് പോകുന്നതെന്ന് തോന്നുന്നു…

ഇനി നമുക്ക് മാച്ച് ഒന്ന് നോക്കാം…

സ്കോട്ട്ലന്റ് നിരയിൽ തരക്കേടില്ലാതെ കളിച്ചത് ഇവർ: Matt Machan (ഇതെങ്ങനെ വായിക്കണം മാട്ട് / മാറ്റ് മച്ചാൻ / മച്ചൻ – കക്ഷി നമ്മുടെ ‘മാട്ടുപ്പെട്ടി മച്ചാന്റെ’ ആരെങ്കിലുമാണോ എന്തോ.) 56 റണ്‍സ്, ബെരിങ്ങ്ടണ്‍ 50 റണ്‍സ്, ക്രോസ് 14 റണ്‍സ്, ഡേവി 11 റണ്‍സ്. മറ്റുള്ളവർ കാര്യമായ സംഭാവന കൊടുത്തില്ല.

5 ബാറ്റ്സ്മാന്മാർ ‘കിവികളുടെ’ ഏറിൽ ‘താറാവായി’. അതിൽത്തന്നെ 4 പേർ ‘പൊന്മുട്ടയുമിട്ടു’… പിന്നെ പറയണോ?…

ന്യൂസിലന്റിനു വേണ്ടി ഡാനിയേലു കുട്ടിയും ആൻഡേഴ്സനും 3 വിക്കറ്റു വീതം വീഴ്ത്തി. സൗത്തിയും ബോൾട്ടും 2 വീതവും. സ്കോട്ട്ലന്റ് ക്ളോസ് …

ന്യൂസിലന്റ് ബാറ്റ് ചെയ്തപ്പോൾ അവർക്കും കിട്ടി പണി. കളി ‘ഇച്ചിരി’ വേഗം തീർക്കാൻ നോക്കിയപ്പോൾ ദാണ്ടെ പോണൂ വിക്കറ്റുകൾ… ഗപ്ടിൽ 17, മക്കല്ലം 15, വില്ല്യംസൻ 38, ടെയ്ലർ 9, എല്ലിയറ്റ് 29, ആൻഡേഴ്സൻ 11, റോഞ്ചി 12. അവസാനം ഡാനിയേലു കുട്ടി വന്നു പന്തിനെ വേലിക്കപ്പുറം അടിച്ച് കളി ജയിച്ചു…

പാവം സ്കോട്ട്ലന്റിനു അട്ടിമറി വിദ്യകൾ ഒന്നുമറിഞ്ഞുകൂടാ. അതിനാൽ പാവങ്ങൾ തോറ്റു കൊടുത്തു. കിവികൾ കളി പോക്കറ്റിലാക്കി. 2 പോയിന്റും…

സ്കോട്ട്ലന്റിനു വേണ്ടി വാർഡ്ലോയും ഡേവിയും 3 വിക്കറ്റ് വീതം വീഴ്ത്തിയത് മാത്രം ആശ്വാസം…പിന്നെ ആരും സ്കോട്ട്ലന്റ് ബൌളിങ്ങിൽ സിക്സുമടിച്ചില്ല. അതും നല്ല കാര്യം. കാരണം സ്കോട്ട്ലന്റുകാർ രണ്ട് സിക്സർ അടിച്ചിരുന്നു.

MOM : ട്രെന്റ് ബോൾട്ട്