ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 31 : ന്യൂസിലണ്ട് vs അഫ്ഗാനിസ്ഥാൻ

തുടർച്ചയായ അഞ്ചാം ജയം ലക്‌ഷ്യം വെച്ചു കുതിച്ചു പാഞ്ഞ കീവീസിനെ തടയിടാൻ അഫ്ഗാൻകാർക്കും കഴിഞ്ഞില്ല. നേപ്പിയറിലെ മക്‌ലീൻ പാർക്കിൽ നടന്ന മാച്ചിൽ അവർ കീവീസിനോട് 6 വിക്കറ്റിന് തോറ്റു.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻകാർ മംഗൽ 27, ഷെൻവാരി 54, നജിബുള്ള സദ്രാൻ 56, ഹസ്സൻ 16 തുടങ്ങിയവരുടെ മികവിൽ 47.4 ഓവറിൽ 186 നു പുറത്ത്. മറ്റാരും തന്നെ രണ്ടക്കം കണ്ടില്ല. പിന്നത്തെ 14 റണ്‍സ് കിട്ടിയത് എക്സ്ട്രാസിൽ നിന്നും. ഒരു ഘട്ടത്തിൽ 6 വിക്കറ്റിനു 59 എന്ന നിലയിൽ നിന്നും തമ്മിൽ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത് സദ്രാനും ഷെൻവാരിയും ചേർന്നുള്ള 86 റണ്‍സിന്റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ്. പക്ഷേ 54 റണസടിക്കാൻ ഷെൻവാരിയ്ക്ക് വേണ്ടിവന്നത് 110 പന്തുകൾ.

അഫ്ഗാൻകാരെ തകർത്തത് 4 വിക്കറ്റ് വീഴ്ത്തിയ വെട്ടോറിയും 3 വിക്കറ്റ് വീഴ്ത്തിയ ബോൾട്ടും 2 വിക്കറ്റെടുത്ത ആൻഡേഴ്സണും ചേർന്നാണ്. ശേഷിച്ച ഒരു വിക്കറ്റ് മില്നെയ്ക്ക്. ഏകദിനത്തിൽ 300 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ കീവീസ് താരമായി വെട്ടോറി.

പിന്നീട് ബാറ്റ് ചെയ്ത കീവീസിന് വേണ്ടി പതിവുപോലെ കളിഭ്രാന്തൻ മക്കല്ലം 19 പന്തിൽ നിന്ന് 42 റണ്‍സെടുത്ത് മികച്ച തുടക്കം നല്കി. ഗപ്ടിലും(57) വില്ല്യംസനും(33) ടെയ്ലറും (24*) എലിയട്ടും(19) ആൻഡേഴ്സണും(7*) നല്ല പിന്തുണയും നൽകിയപ്പോൾ കളി 36.1 ഓവറിൽ കീവീസ് കൊണ്ട് പോയി.

അഫ്ഗാൻകാർക്ക് വേണ്ടി ഷപൂർ സദ്രാനും നബിയും ഒരു വിക്കറ്റ് വീതം വീഴ്ത്തി. ഗപ്ടിലും എലിയട്ടും റണ്ണൌട്ട്.

ഈ തോൽവിയോടെ മാമനാടന്മാർ ലോകകപ്പിൽ നിന്നും പുറത്തായിക്കഴിഞ്ഞു.

MOM : ഡാനിയേൽ വെട്ടോറി.

വാൽക്കഷണം : ലോകകപ്പിൽ നിന്നും പുറത്തായിക്കഴിഞ്ഞെങ്കിലും പകിട കളി മാത്രമല്ല തങ്ങൾക്കു കഴിയൂ എന്ന് മാമനാടന്മാർ തെളിയിച്ചു. ഷെൻവാരിയും സദ്രാനും നടത്തിയ പ്രകടനങ്ങൾ അതിനുദാഹരണങ്ങൾ… എന്നാലും പകിടകളിയുടെ ഒരു അത് കിരിക്കേറ്റിൽ ഇല്ലത്രെ. എന്താണോ à´ˆ അത് ?…