ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 10 : പാകിസ്ഥാൻ vs വെസ്റ്റ്‌ ഇൻഡീസ്‌

എന്താ ന്റെ കുട്ട്യേ പറയ്വാ. പാകിസ്ഥാന്റെ കാര്യം മഹാ കഷ്ടാ…കണ്ടകനും രാഹുവും കേതുവും ഒരുമിച്ചു വരുന്ന ഒരത്യപൂർവ യോഗാ ഇപ്പളവർക്ക് .. അതാ ഇങ്ങനെയൊക്കെ…

വെസ്റ്റ്‌ ഇൻഡീസിനെ അവരുടെ കരീബിയൻ കടലമ്മ തുണച്ചു… അതു കൊണ്ട് അവർ കളി ജയിച്ചു. പാകിസ്ഥാൻ മൈസൂർ പാക്ക് പൊട്ടിയ പോലെ നൂറ്റിയെട്ട് നിലയിൽ പൊട്ടി. 150 റണ്‍സിന് …

സ്കോർ വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ 6 / 310. പാകിസ്ഥാൻ 39 ഓവറിൽ 160ന് എല്ലാവരും പ്ളിംഗ്…

വെസ്റ്റ് ഇൻഡീസിനു വേണ്ടി സ്മിത്ത് 23, ബ്രാവോ 49, സാമുവൽസ് 38, രാംദിൻ 51, സാമി 30, റസ്സൽ 42 എന്നിവര് ഗംഭീരമാക്കി. പാവം ഗെയ്ൽ…മൂപ്പർക്ക് 2013 മുതൽ ഏകദിനത്തിൽ കഷ്ടകാലമാണ്…നാല് റണ്‍സിനു പുറത്ത്. പക്ഷെ, മറ്റുള്ളവർ അസ്സലായി. രാംദിനും സാമിയും തുടങ്ങിയ à´…à´Ÿà´¿ റസ്സൽ വന്നപ്പോൾ പിന്നെ ഇങ്ങനെയായി…

“അടിയോടടി അടിയടിയടിയടി കണ്ണും പൂട്ടിയടി…
പന്തെറിയാനായ് വന്നോർക്കെല്ലാം ചറപറ കിട്ടിയടി…”

കൂടുതൽ വിസ്തരിക്കേണ്ട ആവശ്യമില്ലല്ലോ….പാക് ബൗളർമാർക്കെല്ലാം വയറ് നിറച്ചും ചുട്ട à´…à´Ÿà´¿ കിട്ടി. റസ്സൽ വെറും 13 പന്തിൽ 42 റണ്‍സ് . അപ്പോഴേയ്ക്കും 50 ഓവർ തീർന്നു. അല്ലെങ്കിൽ ഓൻ 15 പന്തീന്നു 50 അടിച്ചേനെ…ഇത്തവണയും ഡിവിലിയേഴ്സിന്റെ റിക്കാർഡ് പൊളിഞ്ഞില്ല…

ഹാരിസ് സൊഹൈലിനു 2 വിക്കറ്റ്. ഇര്ഫാനും ഖാനും റിയാസിനും ഒന്ന് വീതം.

പാക്കുകൾ ഇഷ്ടം പോലെ ക്യാച്ചുകളും വിട്ടുകളഞ്ഞു. പിന്നെ പോരെ പൂരം…

ഇനി പാകിസ്ഥാൻ ബാറ്റ് ചെയ്തപ്പോഴോ ? ഹൊ! അത് നോക്കാതിരിക്കയാണ് ഭേദം. ന്റെ റബ്ബേ…പാവങ്ങൾ… ഒന്ന് കണ്ണ് ചിമ്മി തുറക്കുമ്പോഴേയ്ക്കും ആദ്യ നാല് പേര് ‘ദേ പോയി, ദാ വന്നു’ (ഡ്രെസ്സിങ്ങ് റൂമിൽ നിന്നും നോക്കീച്ചാൽ) അല്ലെങ്കിൽ ‘ദേ വന്നു, ദാ പോയി’ (ബാറ്റിങ്ങ് ക്രീസിൽ നിന്നും നോക്കീച്ചാൽ). ജംഷെദ് 0, ഷെഹസാദ് 1, യൂനിസ് ഖാൻ 0 (തങ്ക മുട്ട) , സൊഹൈൽ 0… ഒരു റണ്ണിന് 4 വിക്കറ്റ് (തിരിച്ചല്ല).

പാക്കുകൾ മൊത്തം 10 റണ്‍സ് എടുക്കുമോ എന്നായി സംശയം. ഭാഗ്യം, അതുണ്ടായില്ല. മിസ്ബ(7) ഔട്ടാകുമ്പോൾ 5 / 25. പിന്നെ മഖ്‌സൂദും (50), അക്മലും (59) അർദ്ധ സെഞ്ഞൂറി അടിച്ചത്‌ കൊണ്ട് സ്കോർ 100 കടന്നു…പിന്നെ അഫ്രിദി 28. പിന്നെ വീണ്ടും കൂട്ടത്തകർച്ച. പരിപാടി കഴിഞ്ഞു…160 ന് ചുരുണ്ടു…

ടെയ്ലരും റസ്സലും 3 പേരെ വീതം എറിഞ്ഞുവീഴ്ത്തി. ഹോൾഡരിനും സാമിയ്ക്കും ഒന്ന് വീതവും ബെന്നിന് രണ്ടും…ക്ളോസ് …

MOM : ആന്ദ്രെ റസ്സൽ.

വാല്ക്കഷണം: à´ˆ ഉലകകപ്പിലെ പന്തടിവീരന്മാർക്കെതിരെ ആരോ മുട്ടയിൽ കൂടോത്രം ചെയ്തിട്ടുണ്ടത്രേ. കണ്ടില്ലേ, എത്ര പേരാ മുട്ട വാങ്ങി സ്ഥലം വിടുന്നത് !!! അതും ചിലര് തങ്കമുട്ട (സ്വർണ്ണമുട്ട) വാങ്ങിയാ പോണത് !!!… എന്തൊരു ഗമയാത്രേ ചിലർക്കത് …