ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 8 : സിംബാബ്‌ വേ vs യു.à´Ž.à´‡

പഴയ റൊഡേഷ്യന്മാരും (സിംബാബ്‌ വേയുടെ പഴയ പേര് ) ഏഷ്യയിലെ അറബിപ്പടയും (അങ്ങനെ മുഴുവൻ പറയാൻ വയ്യ; കാരണം അതിൽ നമ്മുടെ പാലക്കാടൻ മലയാളി വരെ ഉണ്ട് . എല്ലാരും കുടുംബ പ്രാരാബ്ദത്തിനായി അവിടെ എത്തിയതാണേ. ഒരു ടീമും തട്ടിക്കൂട്ടി…) തമ്മിൽ പുത്തരിയങ്കം നടന്നപ്പോൾ ജയിച്ചത് ‘സിംബന്മാർ’. അറബിപ്പട മരുഭൂമിയിലേക്ക് പിന്മാറി…

സ്കോർ യു.à´Ž.à´‡ ഓവറിൽ 7 / 285. സിംബാബ്‌ വേ 48 ഓവറിൽ 6 / 286. സിംബാബ്‌ വേ 4 വിക്കറ്റിനു ജയിച്ചു…

അറബിപ്പടയിൽ നന്നായി ബാറ്റ് ചെയ്തത് ബെരെന്ഗേർ (22) [ഓൻ ലങ്കനാണ്.], നമ്മുടെ പാലക്കാടൻ കൃഷ്ണചന്ദ്രൻ (34), ഖുറം ഖാൻ(45) [ഓൻ പാക് പഞാബിയാണ് ], സ്വപ്നിൽ പട്ടേൽ (32)[ഇബൻ നമ്മുടെ താനക്കാരനാ…], ഷൈമൻ അൻവർ (67)[പാക് പഞാബി], അംജദ് ജാവേദ് (25) [ഓൻ ദുഫായിക്കാരൻ ], മൊഹമ്മെദ് നവീദ് (23) [തനി യു.à´Ž.à´‡] എന്നിവർ. സിംബാബ്‌ വേയ്ക്ക് വേണ്ടി ചതര മൂന്നും മിയറും വില്ല്യംസും രണ്ടു വീതവും വിക്കറ്റുകൾ വീഴ്ത്തി.

ഇനി സിംബന്മാരുടെ കാര്യം. റാസ (46), ചക്കബ്വ (35) [ ഇങ്ങനെയും പേരുണ്ടോ പടച്ചോനെ? ], ടെയ്ലർ (47), വില്ല്യംസ് (76), എർവിൻ (42), ചിഗുമ്പുര (14) എന്നിവർ തകർത്തു കളിച്ചു.ഒടുവിൽ കളി സിംബന്മാരുടെ കൈയ്യിൽ… അറബിപ്പടയിൽ നവീദും ജാവേദും അസീസും കൃഷ്ണചന്ദ്രനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. (കണ്ടില്ലേ പാലക്കാടൻ കൊല്ലങ്ങോടൻ ‘à´—à´®’.). തോഖിർ രണ്ട് സിംബന്മാരെ വീഴ്ത്തി.

MOM : സീൻ വില്ല്യംസ്

വാല്ക്കഷണം: യു.à´Ž.à´‡ ആയതു കൊണ്ട് സിംബന്മാർ കലക്കി. പക്ഷെ, ഇനി വമ്പന്മാരോട് കളിയ്ക്കുമ്പോൾ സിംബന്മാർ എന്ത് ചെയ്യുമോ എന്തോ? റൊഡേഷ്യ റൊട്ടി ഏഷ്യ ആയതുതന്നെ. സിംബന്മാർ ചിമ്പന്മാരും…

ങ്ങക്കറിയോ, യു.à´Ž.à´‡ 19 കൊല്ലത്തിനു ശേശാണ് ബീണ്ടും ബേൾഡ് കപ്പില് ബരണേ. 1996 ല്‌ സൗത്ത് അഫ്രിക്കാന്റെ അലൻ ഡൊണാൾഡിന്റെ ചെകന്ന ഉണ്ട യു.à´Ž.à´‡ ന്റെ കേപ്ടൻ സുൽത്താൻ സരവാനീന്റെ മണ്ടമ്മിൽ കൊണ്ട ശേശം ഓലിന്റെ നാട്ടീന്ന് ഇപ്പളാ ആരെങ്കിലും പന്ത് കളിച്ചാൻ ബരണെ. ഡൊണാൾഡ് ബെരമിച്ച് . പക്ഷെ അള്ളാ à´† ഡെയില് ശെയ്ത്താൻ (ഡെയ്ൽ സ്ടെയിൻ) ണ്ടല്ലോ… ഇനി ന്താപ്പ കാട്ട്വാ.. കളിച്ചന്നെ… കാക്കണേ റബ്ബേ… എല്ലാം ങ്ങള് നോക്കണേ…