ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 36 : സൗത്ത് ആഫ്രിക്ക vs യു.à´Ž.à´‡

അറബ് വസന്തം പ്രോട്ടിയക്കാർക്ക് മുന്നിൽ ആയുധം വെച്ചു കീഴടങ്ങി. വെല്ലിങ്ങ്ടണിലെ വെസ്റ്റ്‌ പാക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക അറബിപ്പടയെ 146 റണ്‍സിനു തകർത്തു.

സ്കോർ ദക്ഷിണാഫ്രിക്ക 50 ഓവറിൽ 6 / 341. യു.എ.ഇ 47.3 ഓവറിൽ 195-ന് ഓൾ ഔട്ട്‌.

ദക്ഷിണാഫ്രിക്കയുടെ തുടക്കം അത്ര നന്നായില്ല. സ്കോർ 17-ൽ അംലയെ(12) നഷ്ടപ്പെട്ടു. പിന്നെ ഡീക്കോക്കും(26) റൂസ്സോവും(43) ചേർന്ന് 68 റണ്‍സ് നേടി. സ്കോർ 85 ൽ ഡീക്കോക്കും 96 ൽ റൂസ്സോവും പുറത്ത്. അതിനു ശേഷം മില്ലറും(49) ഡിവില്ലിയും ചേർന്ന് 108 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട്. സ്കോർ 257 ൽ നിൽക്കെ 82 പന്തിൽ നിന്നും 99 റണ്‍സ് നേടിയ ഡിവില്ലി ദൗർഭാഗ്യകരമായി പുറത്തായി. പിന്നെ ഡൂമിനിയും(23) ബെഹർദ്ദീനും ചേർന്ന് സ്കോർ 292 ൽ എത്തിച്ചു. ഡൂമിനി പുറത്തായതിനു ശേഷം അവസാന ഓവറുകളിൽ ആഞ്ഞടിച്ച ബെഹർദ്ദീനും (64 റണ്‍സ് – 31 പന്തിൽ) ഫിലാണ്ടരും (10) ചേർന്ന് സ്കോർ 50 ഓവറിൽ 6 ന് 341 ൽ എത്തിച്ചു. അവസാന ഓവറിൽ മാത്രം വന്നത് 25 റണ്‍സ്.

യു.എ.ഇയ്ക്ക് വേണ്ടി നവീദ് മൂന്നും ഷഹസാദും ജാവേദും താഖിരും ഓരോന്ന് വീതവും വിക്കറ്റുകൾ വീഴ്ത്തി. താഖിർ ഒഴികെ മറ്റുള്ളവർ പ്രതി ഓവർ ആറിലധികം റണ്‍സ് വിട്ടുകൊടുത്തു. ജാവേദ്‌ മാത്രം 10 ഓവറിൽ കൊടുത്തത് 87 റണ്‍സ്.

മറുപടി ബാറ്റിംഗ് തുടങ്ങിയ യു.എ.ഇ 12.3 ഓവറിൽ 45 റണ്‍സ് നേടുമ്പോഴേക്കും അംജദ് അലി (21), ബെരെന്ഗേർ (5), ഖുറം ഖാൻ (12) എന്നിവർ തിരിച്ചെത്തിയിരുന്നു. പിന്നെ അൻവറും(39) പാട്ടീലും(57*) ചേർന്ന് 63 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട്. പിന്നെ വന്നവരിൽ ആർക്കും പാട്ടീലിന് പിന്തുണ നല്കാൻ കഴിഞ്ഞില്ല. ഹൈദർ 7, ജാവേദ്‌ 5, നവീദ് 17, താഖിർ 3, ഷഹസാദ് 0 എന്നിവർ കൂടി മടങ്ങിയപ്പോൾ പരിക്കേറ്റ അൽഹാഷ്മി കലിയ്ക്കാനിറങ്ങിയില്ല. പാട്ടീൽ പുറത്താകാതെ നിന്ന്. അങ്ങനെ യു.എ.ഇ 47.3 ഓവറിൽ 195 ന് ചുരുണ്ടു. പ്രോട്ടിയക്കാർക്ക് 146 റണ്‍സിന്റെ ജയം. ഇതോടെ പൂൾ B യിൽ ഇന്ത്യയ്ക്ക് പിന്നിൽ രണ്ടാമതെത്തി ദക്ഷിണാഫ്രിക്ക.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മോർക്കലും ഫിലാണ്ടറും ഡിവില്ലിയേഴ്സും 2 വിക്കറ്റ് വീതം വീഴ്ത്തി. സ്ടേയ്നും ഡൂമിനിയും താഹിറും ഓരോന്നും.

MOM : ഡിവില്ലിയേഴ്സ്

ഒരു കാര്യത്തിൽ യു.എ.ഇ യ്ക്ക് ആശ്വസിയ്കാം. പേര് കേട്ട പ്രോട്ടിയൻ തല്ലുവീരന്മാരെ കുറേനേരം നിയന്ത്രിയ്ക്കാൻ അവർക്കു കഴിഞ്ഞു. പ്രത്യേകിച്ചും മധ്യ ഓവറുകളിൽ. കൂടാതെ ദക്ഷിണാഫ്രിക്കയുടെ സ്കോർ 350 ൽ താഴെ ഒതുക്കാനും കഴിഞ്ഞു. അത് തന്നെ വല്യ കാര്യം.

വാൽക്കഷണം : ഇതുവരെ കളിച്ച അഞ്ച് കളിയും തോറ്റ യു.എ.ഇ ലോകകപ്പിൽ നിന്നും പുറത്തായി. ഇനി അവർക്ക് ഒരു കളി ബാക്കിയുള്ളത് വിൻഡീസിനോടാണ്. അതും പൊട്ടും സംശല്ല്യ. അതോടെ തോൽവി നമ്പർ 6.

നമ്മുടെ കൊല്ലങ്കോടൻ കൃഷ്ണചന്ദ്രൻ à´ˆ കളിയിലേ ഉണ്ടായിരുന്നില്ല. ഇനി അടുത്തെങ്ങാനും കളിയ്ക്കുമോ എന്നും അറിയില്ല. ഏതായാലും അങ്ങു യു.à´Ž.à´‡ യിൽ ചെന്നാൽ അറബി മുതലാളിമാർ തലവെട്ടുമെന്നുറപ്പ്. പിന്നെ കുറെ പ്രവാസികളുടെ പണിയും പോകും. കണ്ടില്ലേ തോറ്റതിന്റെ പൂരം…