ആന പരിപാലനവുമായി ബന്ധപ്പെട്ട്

ആന പരിപാലനവുമായി ബന്ധപ്പെട്ട് കേരള വനം വകുപ്പ് ഇറക്കിയിരിക്കുന്ന മാര്ഗ നിർദേശങ്ങളെ വൈൽഡ് ലൈഫ് പ്രോറെക്ഷൻ സൊസൈറ്റി ഓഫ് ഇന്ത്യ സ്വാഗതം ചെയ്ത് അഭിനന്ദനക്കത്ത് അയച്ചു.ആനകളോടുള്ള പാപ്പാന്മാരുടെ ക്രൂരതക്കായി ഉപയോഗിച്ചിരുന്നത് ലോഹം കൊണ്ടുള്ള മൂർച്ചയേറിയ “അങ്കുഷ് ” എന്ന പേരിലുള്ള തോട്ടിയായിരുന്നു.അതിന്റെ ഉപയോഗമാണ് ഇപ്പോൾ നിരോധിച്ചിരിക്കുന്നത്. രാജസ്ഥാൻ ഹൈക്കോടതി ഉത്തരവ് പരിഗണിച്ചാണ് ഇവിടെ ഇത് നടപ്പിലാക്കാൻ ഉദേശിക്കുന്നത്. പ്രഥമ മുഖ്യ വനപാലകനും, സംസ്ഥാന വന്യ ജീവി പാലകനുമായ ജി. ഹരികുമാർ ഐ എഫ് എസ് അവർകളാൻ à´ˆ തീരുമാനം എടുത്തിരിക്കുന്നത്.ആനകൽക്കാവശ്യമായ സുരക്ഷിത സ്ഥലവും ഒരുക്കാൻ ഉത്തരവ് നിര്ധേസഹിക്കുന്നു തോട്ടിക്കു പകരം, വടി ഉപയോഗിച്ചാൽ മതി എന്നാണു നിര്ദേശം.നല്ല ആനപ്പാപ്പന്മാര്ക്ക് വടി പോലും ആവശ്യമില്ല എന്നാണ് ആന ഉടമസ്ഥരും പറയുന്നത്.

അതെ സമയം, വടിയിലും നിരോധിക്കപ്പെട്ട ലോഹച്ചുറ്റ് ഉപയോഗിച്ച് ഇപ്പോഴും ആനകളെ ഉപദ്രവിക്കുന്നുട്. ഉത്സവ ഇടവേളകളിലെ ദിവസങ്ങളിൽ ആനകളെ പട്ടിണിക്ക് ഇടുന്നുണ്ട്.

മെയ് 2, 2015 ന് നടന്ന തത്തമംഗലം അങ്ങാടിവേല ചടങ്ങിൽ സമയത്ത്, എല്ലാ നിലവിലുള്ള ചട്ടങ്ങളും ഓർഡറുകൾ ആഘോഷവും കമ്മിറ്റി, ആനപ്പപ്പന്മാർ, എന്നിവരും ബന്ധപ്പെട്ട ആളുകൾ ലംഘിച്ചിരുന്നു. 3 ആനകൾ ചടങ്ങിനിടെ ഇടഞ്ഞ് ഓടി. 13 പേർവരെ ആനകള്ക്ക് മുകളിൽ കയറി., ആനകൾക്ക് കുടിവെള്ള വിതരണ സംവിധാനം ഒരുക്കിയിരുന്നില്ല മറ്റു സുരക്ഷാ മാര്ഗങ്ങളും സ്വീകരിച്ചിരുന്നില്ല.. എലെഫന്റ്റ്‌ സ്ക്വാഡ് ഉണ്ടായിരുന്നില്ല. ഏകദേശം 6 മണിക്കൊരിൽ കൂടുതൽ എഴുന്നെള്ളത്തു നടന്നു. മുറിവേറ്റ ആനകളെ ഉപയോഗിച്ചു., ഇത്തരം അനധികൃത കാര്യങ്ങൾ ഫോറസ്റ്റ്, പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സംഭവിച്ചു! നമ്മുടെ അറിവിൽ , ഇതുവരെകേസ് എടുത്തിട്ടില്ല.

വേലയ്ക്കു ശേഷം മറ്റ് ഉത്സവങ്ങൾക്ക് കൊണ്ട് പോകുന്നതിനിടയിൽ നിരവധി പീഡനങ്ങളും പട്ടിണിയും ആനകൾക്ക് അനുഭവിക്കേണ്ടിവന്നു. അതിലോരാന എലവന്ചെരിയിലെ നിരവധി കൃഷി വരെ നശിപ്പിച്ചു.മറ്റൊരാന വേലന്തവളത്ത് ഉത്സവത്തിനിടയിൽ നിരപരാധിയായ ഒരു ചെറുപ്പക്കാരനെ ചവിട്ടിക്കൊന്നു. വനം വകുക്കുപ്പിനെ ഇക്കാര്യങ്ങൾ യഥാ സമയം അറിയിക്കുന്നുടായിരുന്നു. തൂതയിലെ പൂരത്തിലും ആനയിടഞ്ഞത്‌ പാപ്പാന്മാരുടെ മോശമായ പെരുമാറ്റം കൊണ്ടാണെന്ന് തെളിഞ്ഞിട്ടുണ്ട്.

രേഖാമൂലം പരാതി ഇല്ലാതെ കേസ് എടുക്കാൻ പറ്റില്ല എന്നാണ് ഉധ്യോഗസ്തരുടെ മറുപടി. അവരുടെ സാന്നിധ്യത്തിൽ നടന്ന ഇക്കാര്യങ്ങളിൽ പോലും കേസ് എടുക്കുന്നില്ലെങ്കിൽ മുഖ്യ വന പാലകന്റെ പുതിയ ഉത്തരവ് കൊണ്ട് ഫലമില്ലാതാകും. മേൽ പറഞ്ഞ സംഭവങ്ങളിൽ കേസെടുത്ത് ശക്തമായ നിയമ നടപടികള സ്വീകരിക്കണമെന്നും കത്തിൽ വൈല്ഡ് ലൈഫ് പ്രോറെക്ഷാൻ സൊസൈറ്റി ഓഫ് ഇന്ത്യ യുടെ ദക്ഷിണേന്ത്യൻ പ്രൊജെക്റ്റ് ഓഫീസർ കൂടിയായ എസ് .ഗുരുവായൂരപ്പൻ ആവ്ശ്യപ്പെട്ടിടുണ്ട്.

ഇത്തരത്തിൽ ആന സംരക്ഷണം ബന്ധപ്പെട്ട മറ്റുള്ള വിധികളും ലംഘിക്കുന്നവർ, ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്ന ബന്ധപ്പെട്ട വെറ്റിനറി ഡോക്ടർമാർ / ആന ഉടമകൾ/ ബന്ധപ്പെട്ട ക്ഷേത്ര അധികാരികൾ / ആഘോഷം കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർക്കെതിരെ കേസുകൾ ബുക്ക് ചെയ്യാനും ഉത്തരവ് പുറപ്പെടുവിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിന്ടുണ്ട് .

 ELEPHANT ANKUSH BAN ORDER 14.5.2015

Supreme court order on elephant ill treatment on 13.5