ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 9 : ന്യൂസിലന്റ് vs ഇംഗ്ളണ്ട്

ഇന്നലെ രാത്രി ഇംഗ്ളണ്ട് ക്യാപ്റ്റൻ ഇയാൻ മോർഗൻ പ്രസിദ്ധ ക്രിക്കറ്റ് ജ്യോത്സ്യൻ ശ്രീ കണ്ഠരര് വ്യാസരരെ ചെന്ന് കണ്ട് ഇംഗ്ളണ്ടിന്റെ ജാതകം ഒന്ന് പരിശോധിപ്പിച്ചിരുന്നു. അങ്ങേര് കൂടുതലൊന്നും നോക്കിയില്ല. “കണ്ടക ശനിയുടെ മൂർദ്ധന്യാവസ്ഥയാ ഇപ്പം. നോ പ്രതീക്ഷ. കിരിക്കറ്റ് കണ്ടെത്തിയ രാജ്യമായിട്ടൊന്നും കാര്യല്ല. കണ്ടകൻ കൊണ്ടേ പോകൂ. നാളെ നല്ല ഏറും കൊള്ളും, തല്ലും കിട്ടും. ഇത്രയേ പറയുന്നുള്ളൂ. ദക്ഷിണ തരൂ, എന്നിട്ട് പൊടി തട്ടി പൊയ്ക്കോളൂ.”

പാവം മോർഗൻ…ദക്ഷിണക്കാശ് പോയത് മിച്ചം. കണ്ഠരര് പറഞ്ഞതിനേക്കാൾ കടന്നു കാര്യങ്ങൾ.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് 33.2 ഓവറിൽ 123 ന് ധീം തക്കിട തരികിട തോം… റൂട്ട് 46, അലി 20, മോർഗൻ 17, ബാലൻസ് 10. ടെയ് ലറും ഫിന്നും മുട്ട തിന്നു. തെക്ക് തെക്ക് നിന്ന് വന്ന ‘à´ à´¿à´‚’ തെക്കി (സൗത്ത് എന്നാൽ തെക്ക് . അപ്പോൾ സൗത്തി എന്നാൽ തെക്കി.) ഒരേഴു തവണ à´ à´¿à´‚ à´ à´¿à´‚ à´ à´¿à´‚ à´ à´¿à´‚ à´ à´¿à´‚ à´ à´¿à´‚ à´ à´¿à´‚ എന്ന് തെക്കിയപ്പോൾ ഈസ്റ്റ്‌ ഇന്ത്യ കമ്പനി അടച്ചു പൂട്ടി. തെക്കി 9 ഓവറിൽ 33 ന് 7 പേരെ എറിഞ്ഞു വീഴ്ത്തി. ബോൾട്ടും മിൽനെയും ഡാനിയേലു കുട്ടിയും ചേർന്ന് ശേഷ ക്രിയയും കഴിച്ചു.

പിന്നെ മടക്കനത്തടി ബാറ്റ് കൊണ്ട് à´† ‘ഭ്രാന്തൻ’ മക്കല്ലം (മക്കലത്തിനു ഇപ്പോള് ഭ്രാന്താണ് . എന്ത് ഭ്രാന്ത്? കളി ഭ്രാന്ത്… – പഴയ സൂരി നമ്പൂരിയെ ഓർക്കുക.)എന്തൊക്കെയാ കാട്ടിക്കൂട്ടീത് . ഇംഗ്ലീശന്മാരെ തല്ലിക്കൊന്നു ചുട്ടുകരിച്ചു…സ്റ്റീവൻ ഫിന്നിനെ അടിച്ചു ഷേപ്പ് മാറ്റി. പാവം 2 ഓവറിൽ കൊടുത്തത് 49 റണ്‍സ് (രണ്ടാം ഓവറിലെ അവസാന നാല് പന്തുകളെ à´† ഭ്രാന്തൻ കാണികൾക്കിടയിലേയ്ക്ക് പറപ്പിച്ചു. ). ഭ്രാന്തൻ 25 പന്തിൽ നിന്ന് 77 റണ്‍സ്. എട്ട് ചൌക്ക , ഏഴ് ഛക്ക. ഗപ്ടിൽ 22 റണ്‍സടിച്ച് . ബ്രോഡിനും കിട്ടി പെട. 2.2 ഓവറിൽ കൊടുത്തു 27 റണ്‍സ്. ആൻഡെഴ്സണ്‍ 37 കൊടുത്തു.

കിവികൾ 3.4 ഓവറിൽ 50, 6.4 ഓവറിൽ 100. അങ്ങനെ 12.2 ഓവറിൽ അവർ കളി കൊത്തിക്കൊണ്ടുപോയി. വോക്സിന് 2 വിക്കറ്റ് . പരിപാടി സമാപിച്ചു. കളി മൊത്തം 50 ഓവർ തികഞ്ഞില്ല…

MOM : ടിം സൗത്തി

വാല്ക്കഷണം: ഭ്രാന്തൻ ഇരുപത്തഞ്ചാമത്തെ പന്തിൽ പുറത്തായി. അല്ലെങ്കിൽ ഒരു 4 ഛക്കകൾ കൂടി അടിച്ച് 30 പന്തിനുള്ളിൽത്തന്നെ നൂറടിച്ചേനേ. അതോടെ ഡിവില്ലിയേഴ്സിന്റെ റിക്കാഡ് പൊളിഞ്ഞേനെ. എന്തോ, ഡിവില്ലിയേഴ്സിന്റെ പ്രാർത്ഥന കർത്താവ് കേട്ട്. ഭാഗ്യം…

അല്ലാ, ഇനി ഡിവില്ലി ഇന്ത്യയെ ഇതു മാതിരി പെടയ്ക്കുമോ ആവോ? ഉം…ഇന്ത്യക്കാർ ജാഗ്രതൈ …