ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 13 : ഇന്ത്യ vs സൗത്ത് ആഫ്രിക്ക

ഉലകകപ്പിൽ സൗത്ത് ആഫ്രിക്കയെ ഒരിക്കലും തോൽപ്പിച്ചിട്ടില്ലെന്ന JINX ഇന്ന് ഇന്ത്യ തിരുത്തി. പ്രോട്ടിയന്മാരെ ഭാരതമക്കൾ തകർത്തു തരിപ്പണമാക്കി; 130 റണ്‍സിന് …ഇനിയിപ്പം ഉലകക്കപ്പ് കിട്ടിയില്ലെങ്കിലും ബേണ്ടൂല്ല… ഇത് തന്നെ ധാരാളം…

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യാവിൻ അണി 50 ഓവറിൽ 7 / 307. രോഹിത് മുട്ട വാങ്ങി à´“à´Ÿà´¿ വീണു. പിന്നെ വന്നു ധവാൻ സാബ് വക ഒരുഗ്രൻ ശിക്കാർ; 137 റണ്‍സ്. 16 ചൌക്ക 2 ഛക്ക. കൊഹ്ലി 46. കഴിഞ്ഞ കളിയിൽ പൊന്മുട്ട വാങ്ങിയ രഹാനെ ഇന്ന് കലകലക്കി; 60 പന്തിൽ 79. 7 ചൌക്ക, 3 ഛക്ക…തോണി 18. റെയ്ന 6, ജഡേജ 2, അച്ചു 5, ഷാമി 4.

പ്രോട്ടിയന്മാർക്കു വേണ്ടി സ്ടേൻ, താഹിർ, പാർനൽ എന്നിവർ ഒരു വിക്കറ്റ് വീതം വീഴ്ത്തി. മോർക്കൽ രണ്ടും. പക്ഷേ, പാർനൽ ഇന്ന് ഒരുപാട് അടി വാങ്ങി. കൊടുത്തത് 9 ഓവറിൽ 85 റണ്‍സ്. താഹിറും ഫിലാന്റരും തമ്മിൽ ഭേദം.

അമിതവിശ്വാസമാണോ പ്രോട്ടിയന്മാരെ പൊട്ടിച്ചതെന്നറിയില്ല. എന്തായാലും 40.2 ഓവറിൽ എല്ലാവരും കെട്ടു കെട്ടി. 177 റണ്‍സിനു പ്രോട്ടിയന്മാർ ദാ കിടക്കുന്നൂ നിലത്ത്…ഭാരതമക്കൾക്ക് 130 റണ്ണിന്റെ വമ്പൻ ജയം…

ആംല 22, ഡൂപ്ലെസി 55, ഡിവില്ലിയേഴ്സ് 30, മില്ലർ 22, പാർനൽ 17 ഇവർ പ്രധാന റണ്ണടിക്കാർ. സ്ടേൻ 1 , മോർക്കൽ 2 , താഹിർ 8 തുടങ്ങിയവർക്ക് അത്ര സംഭാവന പറ്റിയില്ല. ഫിലാന്റർ മുട്ടയിട്ടതോടെ പരിപാടി കഴിഞ്ഞു…

ഇന്ത്യയ്ക്ക് വേണ്ടി ഷാമിയും മോഹിത് ശർമയും 2 പേരെ വീഴ്ത്തി. അച്ചുവിന് മൂന്നെണ്ണം. ഒരെണ്ണം ജഡേജയ്ക്കും. ഡിവില്ലിയേഴ്സും മില്ലറും ഓടിയെത്തിയില്ല. പ്രോട്ടിയന്മാർ Close…

MOM : ശിഖർ ധവാൻ.

വാൽക്കഷണം : ഇന്ത്യ JINX തിരുത്തിയപ്പോൾ പ്രോട്ടിയന്മാർ JINX ആവർത്തിച്ചിരിയ്ക്കുന്നു; ഉലകകപ്പിൽ ഏറ്റവും വേണ്ട കളിയിൽ അപ്രതീക്ഷിതമായി തോല്ക്കുന്നു എന്നത്… ഡിവില്ലിയേഴ്സിനു ഇനി അഗ്നിപരീക്ഷണങ്ങൾ…

ഇന്ത്യ 307 അടിച്ചപ്പോൾ തോട്ടക്കര അക്ഷയ സെന്ററിൽ വെച്ച് സുഗീഷിനോടും ജിനേഷിനോടും ഇന്ത്യ ജയിച്ചാൽ നാളെ നെയ്‌ റോസ്റ്റ് വാങ്ങിത്തരാമെന്ന് ഞാൻ ബെറ്റ് വെച്ചിരുന്നു. അതിപ്പോൾ വാങ്ങിക്കൊടുക്കേണ്ട അവസ്ഥയായി. ബെറ്റിൽ ഞമ്മൾ തോറ്റു. പക്ഷേങ്കില് ഇന്ത്യ ജയിച്ചല്ലോ. ഞമ്മക്ക് അത് മതി…പടച്ചോനെ ജ്ജ് ഓലെ കാത്ത് …