ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 37 : ന്യൂസിലണ്ട് vs ബംഗ്ളാദേശ്‌

പൊരുതിക്കളിച്ച വംഗദേശ ഭൂപതികൾ ഒടുവിൽ കിവിക്കരുത്തിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു തോൽവി സമ്മതിച്ചു. ഹാമിൽട്ടണിലെ സെഡണ്‍ പാർക്കിൽ നടന്ന മത്സരത്തിൽ കീവീസ് അവരെ 3 വിക്കറ്റിനു തോല്പിച്ചു.

Guptill
Mahammadullah

 

 

ആദ്യം ബാറ്റ് ചെയ്ത വംഗന്മാർ 50 ഓവറിൽ 7 / 288. കീവീസ് 48.5 ഓവറിൽ 7 / 290. ബംഗ്ലാദേശിന് വേണ്ടി മഹമൂദുള്ള നേടിയ സെഞ്ച്വറി (128 റണ്‍സ് – 123 പന്തിൽ പുറത്താകാതെ) പാഴായപ്പോൾ കീവീസിന് വേണ്ടി സെഞ്ച്വറി നേടിയ മാർട്ടിൻ ഗപ്ടിലിന്റെ പ്രകടനം (105 റണ്‍സ് ) അവരെ വിജയത്തിലേയ്ക്ക് നയിച്ചു. മഹമൂദുള്ളയുടേത് à´ˆ ലോകകപ്പിലെ തുടർച്ചയായ രണ്ടാം സെഞ്ച്വറി. à´ˆ നേട്ടം കൊയ്യുന്ന ആദ്യ ബംഗ്ളാദേശുകാരനാണ് അദ്ദേഹം.

വംഗന്മാരെ എളുപ്പം തോല്പ്പിച്ചുകളയാമെന്നു കരുതിയ കീവീസ് ഉദ്ദേശിച്ച പോലെയായില്ല കാര്യങ്ങൾ. കാരണം വംഗന്മാർ ഇന്ന് ബാറ്റിങ്ങിലും ബൌളിങ്ങിലും നന്നായി തിളങ്ങി. കീവീസിന്റെ ബൌളിംഗ് നിരയ്ക്കെതിരെ 288 അടിയ്ക്കുകയും പിന്നീട് കീവീസിന്റെ 7 വിക്കറ്റ് വീഴ്ത്തി അവരുടെ ജയം 49.5 ഓവർ വരെ വൈകിപ്പിക്കുകയും ചെയ്തത് ഒരു മികച്ച പ്രകടനം തന്നെയാണ്.

ആദ്യ 10 ഓവറിൽ വംഗന്മാർ നേടിയത് 29 റണ്‍സ്. അപ്പോഴേയ്ക്കും തമീമും(13) ഇമ്രുലും(2) പുറത്ത്.

Soumya Sarkar

പിന്നെ മഹമ്മൂദുള്ളയും സർക്കാരും(51) ചേർന്ന് മൂന്നാം വിക്കറ്റിൽ 90 റണ്‍സ്. സർക്കാർ പുറത്തായതിനുശേഷം വന്ന ഷാക്കിബ് 23 നും റഹീം 13 നും പുറത്തായി. സ്കോർ 5/182.

Sabbir Rehman

പിന്നെ ആറാം വിക്കറ്റിൽ മഹമ്മൂദുള്ളയും റഹ്മാനും(40 – 23 പന്തിൽ) 8 ഓവറിൽ 78 റണ്‍സ് അടിച്ചതാണ് വംഗന്മാരെ 250 കടത്തിയത് . ധാരാളം ബൌണ്ടറികളും സിക്സറുകളും à´ˆ കൂട്ടുകെട്ടിൽ വന്നു. 260 ൽ റഹ്മാൻ പുറതതായ ശേഷം വന്ന നാസിർ ഹൊസ്സെയ്നും(11) മഹമ്മൂദുള്ളയും ചേർന്ന് ഏഴാം വിക്കറ്റിൽ 27 റണ്‍സ് ചേർത്തു. 287 ൽ ഹൊസ്സെയ്നും പുറത്ത്. പിന്നെ വന്ന റൂബെൽ റണ്ണൊന്നുമെടുക്കാതെയും മഹമ്മൂദുള്ള 128 റണ്‍സോടെയും പുറത്താകാതെ നിന്നു.

കീവീസിന് വേണ്ടി ബോൾട്ടും ആൻഡേഴ്സണും എലിയട്ടും 2 വിക്കറ്റ് വീതം വീഴ്ത്തി. വെട്ടോറി ഒന്നും.

മറുപടി ബാറ്റിംഗിനിറങ്ങിയ കീവീസിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. ഇന്ന് കളിഭ്ഭ്രാന്തൻ മക്കല്ലത്തിനും(8) എവർ റിലയബിൾ വില്ല്യംസണും(1) കാര്യമായൊന്നും ചെയ്യാൻ പറ്റിയില്ല. സ്കോർ 33 എത്തുമ്പോഴേയ്ക്കും ഇരുവരും പുറത്ത്. എല്ലാവരും (പ്രത്യേകിച്ച് ഇന്ത്യ) ഒരു വംഗൻ അട്ടിമറി പ്രതീക്ഷിച്ച നിമിഷങ്ങൾ…

Taylor

പക്ഷേ അതുണ്ടായില്ല. ഇതുവരെ അത്ര ഫോമില്ല്ലതിരുന്ന ഗപ്ടിലിന്റെ ദിനമായിരുന്നു ഇന്ന്. കൂട്ടിന് റോസ് ടെയ്ലരും (56 റണ്‍സ് – അല്പം മെല്ലെയായിരുന്നെങ്കിലും). ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ നേടിയ 131 റണ്‍സാണ് കീവീസിനെ അപകട നില തരണം ചെയ്യിച്ചത്. സ്കോർ 164 ൽ വെച്ച് സെഞ്ച്വറി നേടിയ ഗപ്ടിൽ വീണു.

 

Elliot

പിന്നീട് 210 ൽ എലിയട്ടും(39) 219 ൽ ടെയ്ലരും വീണു. പിന്നെ റോഞ്ചിയും(9) ആൻഡേഴ്സണും (39) ചേർന്ന് സ്കോർ 247 വരെയെത്തിച്ചു. ഒടുവിൽ ഏഴാമനായി ആൻഡേഴ്സണ്‍ മടങ്ങുമ്പോൾ സ്കോർ 269. കീവീസിന് ഇനി വേണ്ടത് 2.4 ഓവറിൽ 20 റണ്‍സ്. 3 വിക്കറ്റ് ബാക്കി.

പക്ഷേ വെട്ടോറിയും(16*) സൌത്തിയും(12*) ചേർന്ന് അതടിച്ചെടുത്തു. ഒരുഗ്രൻ ത്രില്ലറിൽ കളി അവസാനിച്ചു. ന്യൂസിനണ്ടിന്റെ ആറാം ജയം. ഈ ലോകകപ്പിൽ പരാജയമറിയാത്തവരായി കീവീസ്.

വംഗന്മാർക്കു വേണ്ടി തകർപ്പൻ ബൌളിംഗ് നടത്തിയത് 4 വിക്കറ്റ് വീഴ്ത്തിയ ഷാക്കിബായിരുന്നു. നാസിർ ഹൊസ്സെയ്ൻ രണ്ടും റൂബെൽ ഒന്നും വിക്കറ്റ് വീതം വീഴ്ത്തി.

MOM : മാർട്ടിൻ ഗപ്ടിൽ

വാൽക്കഷണം : വംഗന്മാർ പൂൾ A യിൽ നാലാം സ്ഥാനം നേടിയാണ്‌ ക്വാർട്ടറിൽ കടന്നത്. ക്വാർട്ടറിൽ അവർ ഏറ്റുമുട്ടുന്നത് അവരുടെ വല്ല്യേട്ടനോടു തന്നെയാണ് – ഇന്ത്യയോട്. വംഗന്മാർ പറഞ്ഞത് തങ്ങൾ ക്വാർട്ടറിൽ ഇന്ത്യയോട് കൊമ്പു കോർക്കാൻ മോഹിച്ച് ദാഹിച്ചിരിക്കുകയാണെന്നാണ് . ഇന്ത്യക്കും ആശ്വാസം; അനിയന്മാരല്ലേ. à´† ദാഹം ഞങ്ങൾ തീർത്തു തരാം.

ഏതായാലും ക്വാർട്ടറിൽ ഒരു രസകൻ കളിയ്ക്ക് വകയുണ്ട്. (പക്ഷേ അനിയന്മാർ പൊട്ടിച്ചാൽ ചേട്ടന്മാക്ക് സെമി നഹി. ചേട്ടന്മാർ ജാഗ്രതൈ… )