എന്ത് കൊണ്ടാണു ഇന്ധനവില വർദ്ധിക്കുന്നത് ?

എന്ത് കൊണ്ടാണു ഇന്ധനവില വർദ്ധിക്കുന്നത് ?

ഇന്ധനവിലയെ നിയന്ത്രിക്കുന്ന ഘടകങ്ങൾ എന്തല്ലാം ?
1) ഉപഭോഗത്തിലുണ്ടാവുന്ന വേഗത്തിലുള്ള വർദ്ധന
2) രൂപയുടെ ഡോളറുമായുള്ള വിലയിലെ ഏറ്റകുറച്ചിലുകൾ
3) അന്താരാഷ്ട്ര എണ്ണ വിലയിലുള്ള കയറ്റിറക്കങ്ങൾ

ശുദ്ധീകരിക്കാത്ത ക്രൂഡ് ഓയിൽ വില നമുക്ക് കണക്കാക്കി നോക്കാം

1) ഒരു ബാരൽ = 159 ലിറ്റർ = ഇന്നത്തെ വില അനുസരിച്ച് 50 ഡോളർ
2) ഡോളർ വില 1 = 66
3) കടത്ത് കൂലി – ഷിപ്പിങ്ങ്

ശുദ്ധീകരിക്കാത്ത ക്രൂഡ് ഓയിൽ വില ഒരു ലിറ്റർ = 20.75 രൂപ

4) ശുദ്ധീകരിക്കാനുള്ള ചിലവ് – പത്ത് ശതമാനം.
5) ഇന്ത്യകത്ത് കടത്ത് കൂലി+ സംഭരണക്കൂലി+ വിതരണം + മറ്റ് ചിലവുകൾ = 5 ശതമാനം

ഇത് വരെ എല്ലാം ശരി. ഇന്ത്യയിൽ ഇന്ധനവില അത്രക്ക് ഉയരാൻ സാധ്യതയില്ല.
പക്ഷെ അത്യാഗ്രഹികളും അൽപജ്ഞാനികളുമായ ഭരണാധികാരികൾക്ക് എപ്പോഴും ഇഷ്ടവും എളുപ്പവും വമ്പൻ മുതലാളികളുടെ നികുതിയും കടവും എഴുതി തള്ളാനും , പാവം ജനങ്ങളെ പിഴിയാനുമാണല്ലോ അതുകൊണ്ട് അവർ ഇന്ധനത്തിന് ലോകത്തില്ലാത്ത നികുതി ഏർപെടുത്തുന്നു .

1) എക്സൈസ് ഡ്യൂട്ടി ( കേന്ദ്ര സർക്കാർ )
2) വാറ്റ് (സംസ്ഥാന സർക്കാർ ) ഈ രണ്ട് വിധം നികുതിയും കൂടി കൂടുമ്പോൾ ഇന്ധനവില പുര പൊളിച്ച് വെളിയിൽ വരും.
നമ്മൾ ഇന്ന് നൽകുന്ന വിലയുടെ ഏകദേശം 50% നികുതിയാണ് .

നമ്മൾ ഇന്ന് നൽകുന്ന വിലുടെ ഏകദേശം 50% നികുതിയാണ് .

പെട്രോളിനു 2014 നവംബറിൽ 9 രൂപ 20 പൈസയായിരുന്ന എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ കൂട്ടി കൂട്ടി ഇപ്പോൾ 21.48 രൂപയാക്കി .
ഡീസലിനു 2014 നവംബറിൽ 3 രൂപ 46 പൈസയായിരുന്ന എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ കൂട്ടി കൂട്ടി ഇപ്പോൾ 17 .33 രൂപയാക്കി .
അത് പോലെ പല സംസ്ഥാന സർക്കാരുകളും നികുതി വർദ്ധിപ്പിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇന്ധനത്തിന് ചാർത്തുന്ന നികുതി 2014 നവമ്പറിലെ നിരക്കിൽ ആക്കുകയാണെങ്കിൽ ഇന്നത്തെ പെട്രോൾ വില 65 രൂപയിൽ നിന്ന് 45 രൂപയിലെത്തുകയും ജനത്തിനു കുറച്ചെങ്കിലും അച്ചെ ദിൻ കിട്ടുകയും ചെയ്യുമായിരുന്നു.

data Source