ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 18 : ശ്രീലങ്ക vs ബംഗ്ളാദേശ്‌

മെൽബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ശ്രീലങ്കൻ വിജയതിലകം… വിജയത്തോട് മാത്രമേ സംഗമുള്ളൂ എന്ന വാശിയിൽ രാവണന്റെ നാട്ടുകാർ…

ഇന്ന് നടന്ന മാച്ചിൽ ലങ്കക്കാർ വംഗക്കാരെ 92 റണ്‍സിന് തകർത്തു. ശ്രീലങ്കയുടെ തിലകക്കുറിയായ തിലകരത്നെ ദിൽഷനും (161*) പ്രായം 37 കടന്നിട്ടും റണ്‍സുകളോട് വല്ലാത്ത സംഗമുള്ള കുമാർ സംഗക്കാരയും (105*) പുറത്താകാതെ നേടിയ സെഞ്ച്വറികൾക്ക് നന്ദി…

സ്കോർ ശ്രീലങ്ക 50 ഓവറിൽ 1 / 332. ബംഗ്ളാദേശ്‌ 47 ഓവറിൽ 240 ന് എല്ലാവരും പുറത്ത്.

ശ്രീലങ്കയ്ക്കുവേണ്ടി തിലകൻ 146 പന്തിൽ നിന്നാണ് 161 അടിച്ചതെങ്കിൽ (ഫോറിന്റെ എണ്ണത്തിൽ ഉലകകപ്പ് റെക്കോർഡ് – 22) സംഗൻ 105 അടിച്ചത് വെറും 76 പന്തിൽ നിന്നും (സെഞ്ച്വറി തികച്ചത് 73 പന്തിൽ) 13 ഫോറിന്റേയും ഒരു സിക്സിന്റേയും അകമ്പടിയോടെ. തിരിമന്നെ 78 പന്തിൽ 52 (3 ഫോർ). ഇതാണ് സിംഹള വീര്യം…

വംഗന്മാരിൽ രുബേൽ ഹൊസ്സൈനു മാത്രമേ വിക്കറ്റ് കിട്ടിയുള്ളൂ. അങ്ങോരടക്കം എല്ലാ വംഗന്മാരായ എറുകാരും ഇഷ്ടം പോലെ à´…à´Ÿà´¿ വാങ്ങി..ഇത്രയും പറഞ്ഞാൽ പോരെ?…

പിന്നെ വംഗന്മാർ ബാറ്റിങ്ങ് തുടങ്ങി. ഹഖ് 29, സർക്കാർ 25, മഹമ്മദുള്ള 28, ഷാകിബ് 46, റഹിം 36, റഹ്മാൻ 53 തുടങ്ങിയ വീരന്മാർ ഒന്ന് ശ്രമിച്ചു നോക്കിയെങ്കിലും ഒന്നും നടന്നില്ല. തമീം ഇക്ബാലും തസ്കിൻ അഹമ്മദും മുട്ട വാങ്ങി തിരിച്ചെത്തി. തമീമിന്റേത് പൊന്മുട്ട തന്നെ; സംശല്ല്യ…

ഇലങ്കന്മാർക്ക് വേണ്ടി മലിംഗ 3 വിക്കറ്റ് വീഴ്ത്തി. ലക്മാലും ദിൽഷനും 2 വീതം. മാത്യൂസും പെരേരയും 1 വീതം. അനമുൽ ഹഖ് à´“à´Ÿà´¿ വീണു. പരിപാടി കഴിഞ്ഞു… വംഗന്മാർ വങ്കന്മാരായി…

ദിൽഷന്റെ 161* ഒരു ഇലങ്കക്കാരന്റെ ഉയർന്ന ഉലകകപ്പ് സ്കോറാണ്. പിന്നെ സംഗൻ ഇന്ന് കളിച്ചത് തന്റെ നാനൂറാം ഏകദിനം. അത് സെഞ്ഞൂറി അടിച്ച് ഗംഭീരമാക്കി. ആദ്യമായാണത്രേ നാനൂറാം ഏകദിനം കളിയ്ക്കുന്ന ഒരാള് ഇങ്ങനെ സെഞ്ഞൂറി അടിക്കുന്നത്… അതും ഉലകകപ്പിൽ വെച്ച്. ഓന്റെ à´—à´® നോക്കണേ…

തീർന്നില്ല, സംഗനും തിലകനും രണ്ടാം വിക്കറ്റിൽ നേടി 210 റണ്‍സ്. വെറും 25.3 ഓവറിൽ നിന്ന്. അതും ഒരു ലങ്കൻ റെക്കോർഡാണ്… ചുരുക്കത്തിൽ ലങ്കന്മാർ വംഗന്മാരെ തിന്നു കളഞ്ഞു…

MOM: തിലകരത്നെ ദിൽഷൻ

വാല്ക്കഷണം: ഇന്ത ഉലകകപ്പിൽ പന്തടിവീരന്മാരുടെ മുട്ടയിടൽ തുടരുന്നു. Run+ ടാബ്ലറ്റ് വേഗം വാങ്ങിക്കഴിപ്പാൻ അപേക്ഷ…