ഡക്ക്… ഡക്ക്… ഡക്ക്… ഡക്ക്…

Ducks - 2015 WC

ക്രിക്കറ്റിൽ ഒരു ബാറ്റ്സ്മാനെ ഏറ്റവുമധികം വേദനിപ്പിയ്ക്കുന്ന കാര്യമാണ് റണ്ണൊന്നുമെടുക്കാതെ പുറത്താകുക അഥവാ ‘ഡക്ക് ‘ ആകുക എന്നത്. എന്നാൽ ഒരു ബൌളറെ സംബന്ധിച്ചിടത്തോളം ഏറ്റവും രസിപ്പിയ്ക്കുന്ന കാര്യമാണ് ഒരു ബാറ്റ്സ്മാനെ ഡക്കൗട്ടാക്കുക എന്നത്.

താൻ നേരിട്ട എത്രാമത്തെ പന്തിലാണ് ബാറ്റ്സ്മാൻ ഡക്കൗട്ടായത് എന്നതിനെ അടിസ്ഥാനമാക്കി രസകരമായ പേരുകളും ഇത്തരം ഡക്കുകൾക്ക് ക്രിക്കറ്റിൽ പറയാറുണ്ട്.

1. ഡയമണ്ട് ഡക്ക് : ഒരു പന്ത് പോലും നേരിടാതെ ബാറ്റ്സ്മാൻ പുറത്തായാൽ(നോണ്‍ സ്ട്രൈക്കർ         എൻഡിൽ റണ്ണൌട്ട് ) /നേരിടുന്ന ആദ്യ പന്ത് വൈഡ്. അതിൽ റണ്ണെടുക്കാതെ സ്റ്റമ്പ്ഡോ റണ്ണൗട്ടോ ആയാൽ.
2. ഗോൾഡൻ ഡക്ക് : നേരിട്ട ആദ്യ പന്തിൽത്തന്നെ റണ്ണെടുക്കാതെ ബാറ്റ്സ്മാൻ പുറത്തായാൽ.
3. സിൽവർ ഡക്ക് : റണ്ണെടുക്കാതെ ബാറ്റ്സ്മാൻ നേരിട്ട രണ്ടാം പന്തിൽ പുറത്തായാൽ.
4. ബ്രോണ്‍സ് ഡക്ക് : റണ്ണെടുക്കാതെ ബാറ്റ്സ്മാൻ നേരിട്ട മൂന്നാം പന്തിൽ പുറത്തായാൽ.

ഇവയെക്കൂടാതെ ഡക്കാകുന്ന സാഹചര്യങ്ങളനുസരിച്ച് പ്ളാറ്റിനം ഡക്ക്, റോയൽ ഡക്ക്, ടൈറ്റാനിയം ഡക്ക്, ലാഫിംഗ് ഡക്ക്, ഗോൾഡൻ ഗൂസ് തുടങ്ങിയവയുമുണ്ട്.

ഇത്തവണത്തെ ഐ സി സി ലോകകപ്പിൽ പിറന്നു വീണത് 83 ഡക്കുകൾ!!!… ആദ്യ മാച്ചിൽ മഹേല ജയവർദ്ധനയിൽ തുടങ്ങി ഫൈനലിൽ ആരോണ്‍ ഫിഞ്ചിൽ അവസാനിച്ച ഒരുഗ്രൻ ‘ഡക്ക് ലൈൻ’.

71 പേരാണ് ഇക്കുറി ഡക്കായത്. പലരും ഒന്നിൽക്കൂടുതൽ തവണയുമായി. ഏറ്റവും കൂടുതൽ തവണ ഡക്കായത് യു എ ഇ യ്ക്ക് വേണ്ടി കളിച്ച നമ്മുടെ കൊച്ചുകേരളത്തിന്റെ അഭിമാനതാരം പാലക്കാടൻ കൊല്ലങ്കോടൻ കൃഷ്ണചന്ദ്രൻ. 3 തവണ. ഏറ്റവും കൂടുതൽ പേരെ ഡക്കൗട്ടക്കിയ ബൌളർ ലോകകപ്പിന്റെ താരമായ ഓസീസിന്റെ മിച്ചൽ സ്റ്റാർക്ക്. 10 പേരെ. സ്കോട്ട്ലണ്ടാണ് ഏറ്റവുമധികം ഡക്കുകൾ സംഭാവന ചെയ്ത ടീം. 12 ഡക്കുകൾ(ലോകകപ്പ് റെക്കോർഡ്).

ഇനി ഇത്തവണത്തെ ഡക്കുകളുടെ വകതിരിവുകൾ:
1. ഡയമണ്ട് ഡക്ക്      : 2
2. ഗോൾഡൻ ഡക്ക്   : 26
3. സിൽവർ ഡക്ക്      : 19
4. ബ്രോണ്‍സ് ഡക്ക്  : 10
5. നാലോ അതിൽ കൂടുതലോ പന്തുകളിൽ വന്ന ഡക്കുകൾ : 26

ഏറ്റവും കൂടുതൽ ഡക്കുകൾ പിറന്ന ലോകകപ്പ് ഇതാണോ എന്നറിഞ്ഞുകൂടാ. ഇക്കുറി 49 മാച്ചുകളിൽ നിന്നാണ് 83 ഡക്കുകൾ വന്നത്. 1.69 ഡക്ക് പെർ മാച്ച്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ à´ˆ ലോകകപ്പിനെ ‘ഡക്കുകളുടെ ലോകകപ്പ് ‘ എന്ന് വിളിയ്ക്കുന്നതിൽ യാതൊരു തെറ്റുമില്ല.

ഒരു ലോകകപ്പ് ഫൈനലിൽ ഡക്കടിച്ചു കയറി വരുന്ന ആദ്യ ക്യാപ്റ്റനായി ബ്രണ്ടൻ മക്കല്ലം.

ഇങ്ങനെ പോകുന്നു ലോകകപ്പ് ഡക്ക് വിശേഷങ്ങൾ…