ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 48 (SF2) : ഇന്ത്യ vs ഓസ്‌ട്രേലിയ

സിഡ്നിയിൽ വീണ്ടും ഓസീസ്… à´…à´Ÿà´¿ ചോദിച്ചു വാങ്ങിയ കുട്ടികളെപ്പോലെ ഉറച്ച തോൽവി ചോദിച്ചു വാങ്ങിയ ഇന്ത്യ… ഒന്ന് പൊരുതുക പോലും ചെയ്യാതെ കംഗാരുക്കൾക്കു മുന്നിൽ അടിയറവ് പറഞ്ഞ് നാണം കെട്ട നിലവിലെ ചാമ്പ്യന്മാർ…

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് സിഡ്നിയിൽ നടന്ന രണ്ടാം സെമിയിൽ ഓസീസ് ഇന്ത്യയെ 95 റണ്‍സിനു തകർത്ത് ഫൈനലിൽ കടന്നു. ഫൈനലിൽ അവർ കീവീസിനെ നേരിടും.

Warner

ടോസ് നഷ്ടപ്പെട്ടപ്പോഴേ ഇന്ത്യയുടെ വിധി ഉറപ്പായിരുന്നു. പിന്നെ ബാറ്റിങ്ങിലും ബൌളിങ്ങിലും ഫീൽഡിങ്ങിലും കാണിച്ച അലസതയും ഉത്തരവാദിത്തമില്ലായ്മയും ബുദ്ധിശൂന്യതയും കൂടിയായപ്പോൾ കാര്യങ്ങൾ ഓസീസിന് വളരെ എളുപ്പമായി.

സ്കോർ ഓസീസ് 50 ഓവറിൽ 7 / 328. ഇന്ത്യ 46.5 ഓവറിൽ 233ന് ഓൾ ഔട്ട്‌.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിയുടേയും (105 റണ്‍സ് – 93 പന്ത്. 11 ഫോർ 2 സിക്സ്) ആരോണ്‍ ഫിഞ്ചിന്റെ അർദ്ധസെഞ്ച്വറിയുടേയും(81) ബലത്തിലാണ് നല്ലൊരു സ്കോർ പടുത്തുയർത്തിയത്. വാർണർ 12 ന് പുറത്തായി. പിന്നെ സ്മിത്തും ഫിഞ്ചും ചേർന്നുള്ള 182 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓസീസ് ബാറ്റിങ്ങിന്റെ അടിത്തറ.

Smith
Finch

350 കടക്കുമെന്ന് തോന്നിയ ഘട്ടത്തിൽ തുടർച്ചയായി വിക്കറ്റ് പോയത് കൊണ്ടുമാത്രമാണ് അവർക്കതിന് കഴിയാതെ പോയത്. എങ്കിലും ക്ലാർക്കും (10) മാക്സ് വെല്ലും(23) വാട്സനും(28) വേഗം സ്കോറുയർത്തി. ഫോക്നർ 12 പന്തിൽ 21ഉം ജോണ്‍സണ്‍ 9 പന്തിൽ 27ഉം റണ്‍സെടുത്തു. ഹാഡിൻ 7ഉം. ഇന്ത്യൻ ബൌളർമാരുടെ എല്ലാ ദൗർബ്ബല്ല്യങ്ങളും ഓസീസ് മുതലെടുത്തു.

ഇന്ത്യയ്ക്ക്‌ വേണ്ടി യാദവ് 4ഉം മോഹിത് 2 ഉം വിക്കറ്റ് നേടി. അശ്വിൻ ഒന്നും.

Dhavan

ജയിയ്ക്കാൻ 329 വേണ്ട ഇന്ത്യ ഒരിക്കൽപ്പോലും ഓസീസിന് വെല്ലുവിളിയായില്ല. ധവാനും(45) രോഹിതും(34) ചെന്നുള്ള 12.5 ഒവർ വരെ നീണ്ട 76 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് മാത്രമാണ് ഓസീസിനെ ഒന്ന് ഉലച്ചത്. അതിനു ശേഷം വന്ന ഒരാളും ഒന്ന് പൊരുതാൻ പോലും തയ്യാറായില്ല എന്നതാണ് വാസ്തവം.                                                                                                                  റിക്വയേർഡ് റണ്‍ റേറ്റ് കൂടുമ്പോഴും ഇന്ത്യൻ ബാറ്റിങ്ങ് നിര അലസമായി കളിയ്ക്കുകയായിരുന്നു.

ഗാലറിയിൽ തന്റെ പ്രിയതോഴി വന്നിരുന്നിട്ടുപോലും കൊഹ്ലി ഒരു റണ്ണിനു പുറത്തായി. റെയ്ന(7) അലക്ഷ്യമായി ഷോട്ടിനു ശ്രമിച്ചു പുറത്തായി. പിന്നെ രഹാനെയും(44) ധോണിയും(65) ചേർന്നുള്ള അഞ്ചാം വിക്കറ്റിലെ 70 റണ്‍സ് ഇല്ലായിരുന്നെങ്കിൽ ഇന്ത്യ 200 പോലും കടക്കില്ലായിരുന്നു. പക്ഷേ അവർ സ്കോറിങ്ങിന് വേഗം കൂട്ടാൻ അവർ ശ്രമിച്ചില്ല.

Dhoni’s Run out

രഹാനെ കോട്ട് ബിഹൈൻഡായപ്പൊൾ ധോണിയും ജഡേജയും(16) റണ്ണൗട്ടാകുകയായിരുന്നു.

Johnson

അശ്വിനേയും(5) മോഹിതിനെയും(0) തുടരെ 2 പന്തിലാണ് ഫോക്നർ പുറത്താക്കിയത്. പക്ഷേ ഹാട്രിക് കിട്ടിയില്ല. ഷാമി ഒരു റണ്‍ നേടി പുറത്താകാതെ നിന്നപ്പോൾ ഉമേഷ്‌ യാദവിനെ(0) ക്ലീൻ ബൌൾ ചെയ്ത് സ്റ്റാർക്ക് ഇന്ത്യൻ ഇന്നിങ്ങ്സ് അവസാനിപ്പിച്ചു. ഇന്ത്യയ്ക്ക് 95 റണ്‍സിന്റെ നാണം കെട്ട തോൽവി.

MOM : സ്റ്റീവ് സ്മിത്ത്

വാൽക്കഷണം : മുട്ടക്കൂടോത്രത്തിന് ഇന്ന് ഇരയായത് രണ്ട് ഇന്ത്യൻ മക്കൾ; പൊന്മുട്ടയിട്ട മോഹിത് ശർമ്മയും അഞ്ചാം പന്തിൽ പൂജ്യനായ ഉമേഷ്‌ യാദവും. തങ്ങൾ തന്നെ പ്രയോഗിച്ച സംഭവം തങ്ങൾക്കിട്ട് തന്നെ പണിഞ്ഞതിന്റെ വേദനയിലാണ് ഇന്ത്യ. അത് പറ്റിയതോ സെമിയിലും. പോരേ പൂരം. എന്തോ ഒരു റണ്ണെടുത്തതുകൊണ്ട് കൊഹ്ലിക്കുട്ടൻ തന്റെ വരുംകാലപ്രിയതമയുടെ മുന്നിൽ കൂടോത്രത്തിനിരയാില്ല.

à´† പിന്നെ, ഉടൻ തന്നെ ക്രിക്കറ്റിൽ നിന്നും വിരമിയ്ക്കാനുള്ള ഉദ്ദേശ്യം തനിയ്ക്കില്ലെന്നു ക്യാപ്ടൻ കൂൾ ധോണി. അടുത്ത ലോകകപ്പിൽ വരെ കളിയ്ക്കാനുള്ള ഫിറ്റ്നസ് ഇപ്പോഴും ഇങ്ങോർക്കുണ്ടത്രേ. കുഴപ്പമൊന്നുമില്ല. തന്റെ കളി തുടങ്ങിയ കാലത്ത് പലപ്പോഴും മൂന്നാം നമ്പറിൽ വന്ന് അടിച്ചു തകർക്കുകയായിരുന്നു. പിന്നെ ക്യാപ്ടനായപ്പോൾ അത് അഞ്ചാം നമ്പറിലും ആറാം നമ്പരിലുമൊക്കെയായി. മറ്റുള്ളവരെക്കൊണ്ട് കളി കളിപ്പിയ്ക്കും, താൻ അത് ഫിനിഷ് ചെയ്യും. à´ˆ പോക്ക് പോയാൽ 2019 ലെ ലോകകപ്പിൽ ഇങ്ങേര് മിക്കവാറും പതിനൊന്നാം നമ്പരിൽ ബാറ്റ് ചെയ്യുന്നത് കാണാം. ‘ക്യാപ്ടൻ 11’ എന്ന പേരും ഇങ്ങോർക്ക് വരും…