ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 32 : ആസ്ട്രേലിയ vs ശ്രീലങ്ക

സിഡ്നിയിൽ അലറിക്കുതിച്ച ലങ്കൻ സിംഹങ്ങളെ കീഴടക്കി വീണ്ടും കംഗാരുക്കൾ…

ഓസീസിന് താങ്ങായി സ്മിത്തും ക്ലാർക്കും… ഫോമിലേക്ക് മടങ്ങിയെത്തിയ വാട്സണ്‍… ആഞ്ഞടിച്ച ഹാഡിൻ… എല്ലാത്തിനുമുപരി ആഗ്നേയാസ്ത്രം പോലെ കത്തിക്കാളിയ ഗ്ലെൻ മാക്സ് വെൽ…

ലോകകപ്പിൽ തുടർച്ചയായി 3 സെഞ്ച്വറിയടിച്ച് സംഗക്കാര… ജോണ്‍സണെ തല്ലിത്തകർത്ത ദിൽഷൻ… 22 പന്തിൽ അർദ്ധ സെഞ്ച്വറി നേടി ചന്ദിമാൾ… ഉഗ്ര വീര്യത്തോടെ ലങ്കൻ മറുപടി…

ഇങ്ങനെ എത്രയോ ഉന്നത മുഹൂർത്തങ്ങൾക്ക് സിഡ്നി സാക്ഷ്യം വഹിച്ചു.

സിഡ്നിയിൽ ടോസ് കിട്ടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. സ്കോർ 19 ൽ വാർണറും (9) 41 ൽ ഫിഞ്ചും (24) പുറത്ത്.

Steve Smith
Michael Clarke

 

പിന്നെ സ്മിത്തും ക്ലാർക്കും ചേർന്നുള്ള 134 റണ്‍സിന്റെ കൂട്ടുകെട്ട്. സ്കോർ 175 ൽ ക്ലാർക്കും(68) 177 ൽ സ്മിത്തും(72) വീണു.

 

 

Glen Maxwell
Shane Watson

പിന്നെ കണ്ടത് തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട്‌ പോലൊരു കൂട്ടുകെട്ട്. മാക്സ് വെല്ലും(53 പന്തിൽ 102) വാട്സണും(41 പന്തിൽ 68) ചേർന്ന് 160 റണ്‍സ് – വെറും 13.4 ഓവറിൽ. അഞ്ചാമനായി മാക്സ് വെൽ പുറത്താകുമ്പോൾ സ്കോർ 5 / 337. ഫോക്നറും സ്റ്റാർക്കും പൂജ്യരായി. പക്ഷേ ഹാഡിൻ (25 – 9 പന്തിൽ) ആഞ്ഞു വീശിയപ്പോൾ സ്കോർ 370 കടന്നു. ഒടുവിൽ 50 ഓവറിൽ ഓസീസ് 9 / 376.

51 പന്തിൽ മാക്സ് വെൽ നേടിയ സെഞ്ച്വറി ഏകദിനത്തിലെ ഒരു ഓസീസുകാരന്റെ എറ്റവും വേഗമേറിയതാണ്. ലോകകപ്പിലെ എറ്റവും വേഗമേറിയ രണ്ടാമത്തേതും. ഒന്നാമൻ 2011 ൽ 50 പന്തിൽ നൂറടിച്ച ഐറിഷ്കാരൻ കെവിൻ ഒബ്രിയൻ.

മലിംഗയും പെരേരയും രണ്ടും മാത്യൂസും പ്രസന്നയും ദിൽഷനും ഒന്ന് വീതവും വിക്കറ്റുകൾ വീഴ്ത്തി. ഫോക്നറും സ്റ്റാർക്കും റണ്‍ഔട്ട്‌.

Dilshan

മറുപടി കൊട്ട് തുടങ്ങിയ ലങ്കയ്ക്ക് ആദ്യമേ തന്നെ തിരിമന്നെയെ(1) നഷ്ടമായി. പിന്നെ കണ്ടത് രണ്ടാം വിക്കറ്റിൽ മനോഹരമായ ഒരു ദിൽ-സംഗ കൂട്ടുകെട്ട്; 130 റണ്‍സ്. ജോണ്‍സന്റെ മൂന്നാം ഓവറിൽ ദിൽഷൻ പൊട്ടിത്തെറിച്ചു. തുരുതുരാ 6 ഫോർ… 24 റണ്‍സ് à´† ഓവറിൽ. ഓസീസ് വിറച്ച നിമിഷങ്ങൾ…

Kumar Sangakkara

സ്കോർ 135 ൽ ദിൽഷൻ(62) വീണു. പിന്നെ 53 റണ്‍സിന്റെ ജയ-സംഗ പാർട്ട്ണർഷിപ്പ്. 188 ൽ ജയവർധനെ(19) പോയി. പിന്നെ വന്നത് എല്ലാവരും കാത്തിരുന്ന നിമിഷങ്ങൾ… സിഡ്നിയിലെ കാണികളെ സാക്ഷിനിർത്തി സംഗയുടെ മറ്റൊരു സെഞ്ച്വറി. ലോകകപ്പിലെ തുടർച്ചയായ 3 സെഞ്ച്വറികൾ നേടുന്ന ആദ്യതാരം. കൂടാതെ സച്ചിന് ശേഷം ഏകദിനത്തിൽ 14000 തികയ്ക്കുന്ന ആൾ എന്ന ബഹുമതിയും.

പക്ഷേ ലങ്കയെ രക്ഷിയ്ക്കാൻ അത് മതിയായില്ല. സ്കോർ 201 ൽ സംഗയും(104) വീണു.

Dinesh Chandimal
Angelo Mathews

പിന്നെ കണ്ടത് ചന്ദിമാലും മാത്യൂസും ചേർന്നുള്ള ഒരു പൂര വെടിക്കെട്ട്. അഞ്ചാം വിക്കറ്റിൽ 80 റണ്‍സ്. 22 പന്തിൽ ചന്ദിമാൽ 50 റണ്‍സടിച്ചു. ലോകകപ്പിലെ ഒരു ശ്രീലങ്കക്കാരന്റെ വേഗമേറിയ അർധശതകം. പക്ഷേ സ്കോർ 281 ൽ ചന്ദിമാൽ(52) റിട്ടയേർഡ് ഹർട്ട്. 283 ൽ മാത്യൂസും (35) പുറത്ത്.

പിന്നെ വന്ന ബാറ്റ്സ്മാൻമാർക്ക് ഓസീസ് ബൌളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. പെരേര(8), തരംഗ(4), പ്രസന്ന(9), സേനാനായകെ(7) എന്നിവർ വേഗം പുറത്തായി. മലിംഗ റണ്ണെടുക്കാതെ പുറത്താകാതെ നിന്നു. ലങ്ക 46.2 ഓവറിൽ 312 നു ഓൾ ഔട്ട്‌. ഓസീസിന് 64 റണ്‍സ് ജയം.

James Faulkner

ഓസീസിന് വേണ്ടി ഫോക്നർ 3 വിക്കറ്റെടുത്തു. ജോണ്‍സണും സ്റ്റാർക്കും രണ്ടെണ്ണം വീതം. വാട്സണ് ഒരെണ്ണം. ജയവർധനെ റണ്ണൌട്ട്.

MOM : ഗ്ലെൻ മാക്സ് വെൽ

വാൽക്കഷണം : എല്ലാ പന്തിലും മാക്സിമം(6 റണ്‍സ്) അടിയ്ക്കാൻ കഴിയുന്നതിനാൽ ഗ്ലെൻ മാക്സ് വെൽ എന്ന പേരുമാറ്റി ഗ്ലെൻ മാക്സിമം വെൽ എന്നേ ഇനി ഗ്ലെൻ മാക്സ് വെല്ലിനെ വിളിയ്ക്കാൻ പാടുള്ളൂ എന്ന് ഓസീസ് മൂപ്പന്മാർ. അപ്പോൾ പിന്നെ നമ്മുടെ ഡിവില്ലിയേഴ്സോ? സംശയമേയില്ല; ‘à´…à´Ÿà´¿ ബിടി ഇടിവില്ലിയേഴ്സ്’…