ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 29 : പാകിസ്ഥാൻ vs സൗത്ത് ആഫ്രിക്ക

à´ˆ ലോകകപ്പിലെ അട്ടിമറികളുടെ കൂട്ടത്തിലേക്ക് ഒരു മാച്ച് കൂടി… à´ˆ ലോകകപ്പിൽ പ്രോട്ടിയാസ് ഒരിയ്ക്കൽക്കൂടി ഏഷ്യൻ ശക്തിയ്ക്കു മുന്നിൽ à´…à´Ÿà´¿ തെറ്റി വീണു…

അതെ, ആദ്യ രണ്ടു മാച്ചുകളും തോറ്റ് എല്ലാവരും എഴുതിത്തള്ളിയ പാക്കുകൾ തുടരെ 3 കളികൾ ജയിച്ച് ശക്തമായി തിരിച്ചുവരുന്നു… ഇന്നവർ ഓക്ലന്റിലെ ഈഡൻ പാർക്കിൽ അജയ്യരായ സൗത്ത് ആഫ്രിക്കയെ 29 റണ്‍സിന് (D/L മെത്തേഡ് ) തോൽപ്പിച്ചു.

ഇടയ്ക്ക് പെയ്ത മഴ മൂലം 47 ഓവറാക്കി ചുരുക്കിയ മാച്ചിൽ ആദ്യം ബാറ്റ് ചെയ്ത പാക്കുകൾ ഓവറിൽ 222 നു പുറത്ത്. മറുപടി ബാറ്റ് ചെയ്ത 33.3 ഓവറിൽ 202 നു ഓൾ ഔട്ടായി.

Sarfraz
Yonis Khan

 

 

Misbah & Afridi

 

 

 

 

 

 

Steyn’s Splendid Catch

 

പാക്കുകൾക്കു വേണ്ടി സർഫ്രാസും(49) ഷെഹ്സാദും(18) യൂനിസ് ഖാനും(37) മിസ്ബായും(56) അക്മലും(13) അഫ്രിദിയും (22) സാമാന്യം ഭേദപ്പെട്ട ബാറ്റിങ്ങ് കാഴ്ച്ച വെച്ചു. എന്നാൽ ഒരു ഘട്ടത്തിൽ 250 നു മേലെ പോകുമെന്നു തോന്നിയ പാക്കുകൾ വാലറ്റക്കാർ തുടരെ പുറത്തായതുമൂലം 222 ന് ചുരുണ്ടു. മഖ്‌സൂദ് 8, വഹാബ് 0, സൊഹൈൽ ഖാൻ 3, രഹത് അലി 1, ഇർഫാൻ 1* എന്നിവരാണ് മറ്റ് സ്കോറർമാർ.

പ്രോട്ടിയാസിനു വേണ്ടി സ്ടേയ്നും (3 – 30) അബ്ബോട്ടും (2 – 45) മോർക്കലും (2 – 25) ബൌളിങ്ങിൽ തിളങ്ങി. ഡിവില്ലിയേഴ്സും താഹിറും ഒരു വിക്കറ്റ് വീതം വീഴ്ത്തി. സർഫ്രാസ് റണ്ണൌട്ട് ആയി.

തങ്ങൾ ഉയർത്തിയ ഈ സ്കോർ ഒരു കാലത്തും ഒരു പ്രതിരോധിക്കാവുന്ന ടോട്ടൽ അല്ലെന്നേ പാക്കുകൾ പോലും കരുതിയിട്ടുണ്ടാവൂ. പ്രത്യേകിച്ച്, സൗത്ത് ആഫ്രിക്കയുടെ ബാറ്റിങ്ങ് ഡെപ്ത് നോക്കിയാൽ. അത് കൊണ്ടുതന്നെ ഈ കളിയിൽ പാക്കുകൾ ഒരു ജയം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരിക്കില്ല. എന്നാൽ സംഭവിച്ചതാകട്ടെ നേരെ മറിച്ചും.

D/L മെത്തേഡ് പ്രകാരം സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടത്  47 ഓവറിൽ 232 റണ്‍സ്. പക്ഷേ അവർക്ക്   തുടക്കത്തിലേ ഡീക്കോക്കിനെ(0) നഷ്ടപ്പെട്ടു. 10.1 ഓവറിൽ സ്കോർ 67 ൽ എത്തിയപ്പോൾ ആംലയും(38) ഡൂപ്ളസിയും(27) പുറത്ത്. 74 ൽ റൂസ്സോവും(6) 77 ൽ മില്ലറും(0) വീണു. അപ്പോൾ പോലും പാക്കുകൾ വിജയം പ്രതീക്ഷിച്ചില്ല. കാരണം കില്ലർ ഡിവില്ലിയേഴ്സ് അപ്പോൾ ക്രീസിലുണ്ടായിരുന്നു.

Amla
AB de Villiers

പിന്നെ കണ്ടത് ‘ഇടി’ വില്ലിയേഴ്സ് വെടിക്കെട്ട്. അദ്ദേഹം 58 പന്തിൽ 77. 7 ഫോർ 5 സിക്സ്. പക്ഷേ അപ്പുറത്ത് സഹായം കാര്യമായി കിട്ടിയില്ല. ഡൂമിനിയും(12) സ്ടെയ്നും(16) അബ്ബോട്ടും(12) തങ്ങളാൽ `ആവുന്നത് ചെയ്തു. പക്ഷേ അത് മതിയായില്ല. ഒമ്പതാമനായി ഡിവില്ലിയേഴ്സ് പുറത്താകുമ്പോൾ പ്രോട്ടിയാസ് 32.2 ഓവറിൽ 200. അവസാനക്കാരൻ താഹിർ പൂജ്യനായതോടെ കളി കഴിഞ്ഞു. മോർക്കൽ 6 റണ്‍സുമായി പുറത്താകാതെ നിന്നു. പ്രോട്ടിയാസ് 33.3 ഓവറിൽ 202 ന് ഓൾ ഔട്ട്‌.

Irfan
Rahat

പാക്കുകൾക്കു വേണ്ടി ഇർഫാനും വഹാബും രഹത് അലിയും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. ശേഷിച്ച ഒരു വിക്കറ്റ് സൊഹൈൽ ഖാനും.

പാക് വിക്കറ്റ് കീപ്പർ സർഫ്രാസ് അഹമ്മദ് 6 ക്യാച്ചുകളെടുത്ത് ലോകറെക്കോഡിനൊപ്പമെത്തി.

MOM : സർഫ്രാസ് അഹമ്മദ്

വാൽക്കഷണം : ഇന്നത്തെ കളിയിൽ പ്രോട്ടിയാസിനെ തോൽപ്പിച്ചത് തങ്ങളുടെ ആത്മവിശ്വാസം വല്ലാതെ ഉയർത്തിയെന്ന് പാക് ക്യാപ്ടൻ മിസ്‌ബാ. മറുവശത്ത് ഡിവില്ലിയേഴ്സിന് വേണ്ടത്ര പിന്തുണ നല്കാൻ ആർക്കെങ്കിലും കഴിഞ്ഞെങ്കിൽ കളി തിരിഞ്ഞേനെ. അപ്പോൾ ഇതേ മിസ്‌ബാ എന്തു പറയുമായിരുന്നോ എന്തോ.

ഇനി പ്രോട്ടിയാസിന്റെ കാര്യം ലോകകപ്പ്‌  നേടാൻ കച്ച കെട്ടിയിറങ്ങിയ ടീം ഇതാ തികച്ചും അവിചാരിതമായി ലോകകപ്പിൽ മണ്ണ് കപ്പുന്നു. അവരെ മണ്ണ് കപ്പിച്ചത് ആദ്യം ഇന്ത്യ; ഇന്ന് പാകിസ്താൻ. അങ്ങനെ രണ്ടു തവണ ‘ ഇലക്ട്രിക്  ഷോക്ക് ‘ കിട്ടി. എന്നാലും തങ്ങൾക്കിനിയും പ്രതീക്ഷയുണ്ടെന്ന് കപ്പിത്താൻ ഡിവില്ലി… എന്തോ, കാത്തിരുന്നു കാണാം. കാരണം ക്രൂഷ്യൽ മാച്ചുകൾ തോൽക്കുന്ന പതിവ് പണ്ടേ പ്രോട്ടിയാസിനുണ്ടല്ലോ…

ഈ കളിയിൽ 4 പേരാണ് മുട്ടക്കൂടോത്രത്തിന്റെ ഇരയായത്. പാക്കുകളുടെ വഹാബും പ്രോട്ടിയാസിന്റെ ഡീക്കോക്കും മില്ലറും താഹിറും.

à´ˆ ഉലകകപ്പിനെ ഇനി ‘ഉലക മുട്ടക്കൂടോത്ര കപ്പ്‌ ‘ എന്ന് വിളിക്കേണ്ടി വരുമോ?…

ഒരു കാര്യം കൂടി, ഇന്ന് അഹമ്മദ് ഷെഹസാദിനെ പുറത്താക്കാൻ ഡെയ്ൽ സ്ടേയിൻ എടുത്ത ഉഗ്രൻ പറക്കും ക്യാച്ച് കണ്ടപ്പോൾ ഇന്ത്യക്കാർ നാണിച്ചു പോയിരിയ്ക്കും. ഇന്നലെ വളരെ ഈസിയായ ക്യാച്ചുകൾ പോലും നമ്മൾ നിന്ന നിൽപിൽ വിട്ടുകളഞ്ഞല്ലോ.