ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 24 : സൗത്ത് ആഫ്രിക്ക vs അയർലന്റ്

പ്രോട്ടിയക്കാർക്കു മുന്നിൽ ഐറിഷ് പടയുടെ കാലിടറി. കാൻബറയിലെ മനുക ഓവലിൽ ഇന്ന് നടന്ന പോരാട്ടത്തിൽ സൗത്ത് ആഫ്രിക്ക അയർലന്റിനെ 201 റണ്‍സിനു തകർത്തു.

ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയക്കാർ ആംലയുടേയും(159) ഡൂപ്ളസിയുടേയും(109) സെഞ്ച്വറി മികവിൽ 50 ഓവറിൽ 4 / 411. ഡീക്കോക്ക് ഒരു റണ്ണിനും ഡിവില്ലിയേഴ്സ് 24 നും പുറത്തായെങ്കിലും മില്ലറും(46* – 23 പന്ത്) റോസ്സൊവും(61* – 30 പന്ത്) ഉജ്ജ്വല പിന്തുണ നൽകിയപ്പോൾ പ്രോട്ടിയക്കാർ തുടർച്ചയായും 400 കടന്നു. ഏകദിനത്തിൽ തുടർച്ചയായ കളികളിൽ ഏതെങ്കിലും ഒരു ടീം 400 കടക്കുന്നത് ഇത് ആദ്യമാണ്.

ആംലയും ഡൂപ്ളസിയും രണ്ടാം വിക്കറ്റിനു 247 റണ്‍സാണ് അടിച്ചുകൂട്ടിയത്. പിന്നെ മില്ലറും റോസ്സൊവും വെറും 8.3 ഓവറിലാണ് 110 റണ്‍സ് തകർത്തുവാരിയത്.

തന്റെ 111-ആം മാച്ചിൽ 108-ആം ഇന്നിങ്ങ്സിൽ ആംല നേടിയത് 20-ആം സെഞ്ച്വറിയാണ് . ഇത് ഒരു ലോക റെക്കോർഡാണ് . വെറും 10 ൽ നിൽക്കുമ്പോൾ അംലയെ എഡ് ജോയ്സ് വിട്ടുകളഞ്ഞിരുന്നു. അതിനു വലിയ വില നൽകേണ്ടി വന്നു.

അയർലന്റിനു വേണ്ടി മക്ബ്രൈൻ രണ്ടും കെവിൻ ഒബ്രിയനും മൂണിയും ഓരോന്നും വിക്കറ്റുകൾ വീഴ്ത്തി. പക്ഷേ പ്രോട്ടിയക്കാർ എല്ലാ ബൌളർമാരെയും നിർദ്ദാക്ഷിണ്യം തല്ലിച്ചതച്ചു. കെവിൻ ഒബ്രിയൻ മാത്രം 7 ഓവറിൽ 95 റണ്‍സാണ് കൊടുത്തത്. മറ്റുള്ളവരുടെ കാര്യം പറയുന്നുമില്ല. എല്ലാവരും അടി വേണ്ടുവോളം വാങ്ങി എന്ന് പറഞ്ഞാൽ മതിയല്ലോ.

മറുപടി ബാറ്റിംഗിനിറങ്ങിയ അയർലന്റിനു വേണ്ടി പ്രധാനമായും സ്കോർ ചെയ്തത് ബാൽബിർനി(58), കെവിൻ ഒബ്രിയൻ(48), ഡോക്ക്രേൽ(25), സോരെൻസെൻ(22), നിയാൽ ഒബ്രിയൻ(14), പോർട്ടർഫീൽഡ് (12) തുടങ്ങിയവരായിരുന്നു. ജോയ്സും വിൽസണും പൂജ്യന്മാരായി. 45 ഓവറിൽ 210 ന് അയർലന്റ് വീണു. പ്രോട്ടിയക്കാർക്ക് 201 റണ്‍സ് ജയം.

പ്രോട്ടിയക്കാർക്ക് വേണ്ടി അബ്ബോട്ട് 4-ഉം മോർക്കൽ 3-ഉം സ്ടെയിൻ 2-ഉം ഡിവില്ലിയേഴ്സ് 1-ഉം (സംശയിക്കേണ്ട, നമ്മുടെ AB തന്നെ) വിക്കറ്റുകൾ വീഴ്ത്തി.

MOM : ഹാഷിം ആംല

വാൽക്കഷണം : ഇന്നലെ ഓഫ് ഡേ ആയിരുന്നല്ലോ. അതുകൊണ്ട് എല്ലാ പന്തടി വീരന്മാരും അവരവരുടെ ദൈവങ്ങളെ വിളിച്ചു ഗംഭീരമായി പ്രാർത്ഥിച്ചത്രേ “കരുണാമയനായ ദൈവമേ നീ മുട്ടക്കൂടോത്രം ഇല്ലാതാക്കണേ” എന്ന്. à´šà´¿à´² വഴിപാടുകളും അവർ നേർന്നു. പക്ഷേ ഫലമില്ല. മുട്ടക്കൂടോത്രം ഇന്ന് വീണ്ടും ആഞ്ഞടിച്ചിരിയ്ക്കുന്നു. അതിൽ വീണത് 2 അയർലന്റ് അടിവീരന്മാർ. ഇനി വരുന്ന ദിവസങ്ങളിലും à´ˆ കദനകഥ തുടരുമെന്നാണ് റിപ്പോർട്ടുകൾ…