ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 21 : ഇന്ത്യ vs യു.à´Ž.à´‡

നമ്മളെല്ലാവരും പ്രതീക്ഷിച്ച പോലെ ഒരു അനായാസ ഇന്ത്യൻ ജയം. ഈ ലോകകപ്പിൽ കണ്ട ചില എക്സൈറ്റിങ്ങ് മാച്ചുകൾ പോലെ ഒന്നുമായിരുന്നില്ല ഇത്. ഇന്ത്യയെ സംബന്ധിച്ച് ഒരു ചടങ്ങ് തീർക്കൽ. അത്രയേ ഉള്ളൂ.

പെർത്തിലെ വാക്കയിൽ ആദ്യം ബാറ്റ് ചെയ്ത യു.à´Ž.à´‡ 31.3 ഓവറിൽ 102 ന് ചുരുണ്ടു. സ്കോർബോർഡിൽ 71 റണ്‍സ് എത്തുമ്പോഴേയ്ക്കും പോയത് 9 വിക്കറ്റ്. അലി 4, ബെരെന്ഗർ 4, നമ്മുടെ പാലക്കാടൻ കൃഷ്ണചന്ദ്രൻ 4, ഖുറം ഖാൻ 14,പാട്ടീൽ 7, മുസ്തഫ 2, ജാവേദ് 2, നവീദ് 6, തോഖിർ 1 എന്നിവർ ദേ വന്നു, ദാ പോയി… യു.à´Ž.à´‡ – അയർലന്റ് മത്സരത്തിലെ സെഞ്ച്വറി വീരൻ അൻവറും (35) ഗുരുഗെയും (10) ചേർന്ന് പത്താം വിക്കറ്റിൽ 31 റണ്‍സ് അടിച്ചില്ലെങ്കിൽ സംഗതി ഇതിലും ദയനീയമായേനെ. സത്യത്തിൽ à´† 31 ഇന്ത്യക്കാർ മന:പൂർവം വിട്ടുകൊടുത്തതാണെന്നേ കളി കണ്ടവരെല്ലാം പറയൂ. പിന്നെ നമ്മുടെ ആശാന്മാർ പതിവു പോലെ à´šà´¿à´² സിമ്പിൾ ക്യാച്ചുകളും കളഞ്ഞു.

ഇന്ത്യക്ക് വേണ്ടി അശ്വിൻ 4 വിക്കറ്റ് വീഴ്ത്തി. യാദവിനും ജഡേജയ്ക്കും 2 വീതം. ഭുവിയ്ക്കും മോഹിതിനും 1 വീതം.

ഇന്ത്യ ബാറ്റിംഗ് ചെയ്തപ്പോൾ ധവാൻ(14) മാത്രമേ പുറത്തായുള്ളൂ. രോഹിത്തും (57*) കൊഹ്ലിയും(33*) ചേർന്ന് 75 റണ്‍സിന്റെ കൂട്ടുകെട്ട്. 18.5 ഓവറിൽ ഭാരത മക്കൾ ജയിച്ചു. യു.à´Ž.à´‡ ഒരു എക്സ്ട്രാ പോലും തന്നില്ല. അഭിനന്ദനങ്ങൾ…

യു.à´Ž.à´‡ യുടെ നവീദിന് മാത്രം ഒരു വിക്കറ്റ് – ധവാന്റെ. പിന്നെ ഒന്നും പറയാനില്ല. എളുപ്പം പരിപാടി കഴിഞ്ഞു…

MOM : അശ്വിൻ.

വാല്ക്കഷണം: ഏഴ് സ്വതന്ത്ര സംസ്ഥാനങ്ങളുടെ (സ്റ്റേറ്റുകളുടെ/എമിറേറ്റുകളുടെ) ഫെഡറേഷനാണ് ഐക്യ അറബ് എമിറേറ്റുകൾ അഥവാ യുണൈറ്റഡ് അറവ് എമിറേറ്റ്സ് . അബുദാബി, ദുബൈ, ഷാർജ്ജ, ഫുജൈറ, അജ്‌മാൻ, ഉം അൽ കുവൈൻ, റാസ് അൽ ഖൈമ എന്നിങ്ങനെ ഏഴ് എമിറേറ്റുകളാണ് ഫെഡറേഷനിലെ അംഗങ്ങൾ.

ഇവിടെയെല്ലാം ധാരാളം പ്രവാസി ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്; പ്രത്യേകിച്ചും കേരളീയർ. ഉലകകപ്പിൽ ഇന്ത്യയോടു തോറ്റതിന് ഇനി യു.à´Ž.à´‡ മൊയലാളിമാർ ഇവരെയെല്ലാം പണീം കളഞ്ഞു തിരിച്ച് ഇന്ത്യയിലേക്ക്‌ തന്നെ അയച്ചു കളഞ്ഞാലോ എന്നാത്രെ ഇവരുടെ പേടി. സൌദിയിൽ നിതാഖാത് വന്നു. ഇപ്പം യു.à´Ž.ഇയ്ക്കും ഒരു കാരണം കിട്ടി. ഇനി എന്താവുമോ എന്തോ അവരുടെ കാര്യം?…