ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 17 : അഫ്ഗാനിസ്ഥാൻ vs സ്കോട്ട് ലന്റ്

Minnows അഥവാ ചെറുമീനുകൾ…അങ്ങനെയാണ് ലോകക്രിക്കറ്റിൽ ഇത്തരം ടീമുകളെ പറയാറ്. അതുകൊണ്ടുതന്നെ ഇത്തരം മാച്ചുകളിൽ അത്ര വലിയ ആൾക്കൂട്ടവും ഉണ്ടാവാറില്ല.

എന്നാൽ ചിലപ്പോൾ ഈ കുഞ്ഞന്മാർ അട്ടിമറികൾ നടത്താറുണ്ട്‌. മറ്റു ചിലപ്പോൾ അട്ടിമറി സാദ്ധ്യതയും നമുക്ക് കാണിച്ചു തരാറുണ്ട്. 1983 ലെ സിംബാബ്‌വേ-ഇന്ത്യ മാച്ച് ഓർക്കുക. അന്ന് കപിൽ വേണ്ടി വന്നു അതിൽ നിന്നും തലയൂരാൻ. 1992 ൽ സിംബാബ്‌വേയും 2011 ൽ അയർലന്റും ഇംഗ്ലണ്ടിനെ തകർത്തത് ഓർക്കുക.

ഇന്നത്തെ ഈ കളിയിൽ അട്ടിമറിയൊന്നുമില്ലെങ്കിലും ചില മികച്ച പ്രകടനങ്ങൾ എടുത്തു പറയാതെ വയ്യ.

ആദ്യം ബാറ്റ് ചെയ്ത സ്കോട്ട് ലന്റ് കൃത്യം 50 ഓവറിൽ 210 ഓൾ ഔട്ട്‌. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 49.3 ഓവറിൽ 9 വിക്കറ്റിന് 211. ശകുനി മാമന്റെ നാട്ടുകാർ ഒരു വിക്കറ്റിന് ജയിച്ചു. ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഉലകകപ്പ് കളിയ്ക്കുന്ന അഫ്ഗാനിസ്ഥാൻ തങ്ങളുടെ കന്നി ജയം നേടി. അതും മൂന്നാം മാച്ചിൽ. പക്ഷേ തങ്ങളുടെ മൂന്നാം ഉലകകപ്പ് കളിയ്ക്കുന്ന സ്കോട്ട് ലന്റ് തങ്ങളുടെ പരാജയ ചരിത്രം തുടരുന്നു.

Machan
Coetzer
Berrington

സ്കോട്ട് ലന്റിന്റെ മക്ലിയോഡ് മുട്ട വാങ്ങി തിരിച്ചെത്തി; ഗാർഡിനെർ അഞ്ചും. കൊയെറ്റ്സർ 25, മച്ചൻ 31, മോംസെൻ 23, ബെരിങ്ങ്ടണ്‍ 25, ക്രോസ് 15 എന്നിവര് തരക്കേടില്ലാതെ ബാറ്റ് ചെയ്തു. 8/144 ആയ അയർലന്റിനെ 200 കടത്തിയത് മജീദ്‌ ഹക്കും (31) അലസ്ഡെയർ ഇവാൻസും (28) ചേർന്നു ഒമ്പതാം വിക്കറ്റിൽ നേടിയ 62 റണ്‍സ് ആണ്. ഇവാൻസ് പുറത്തായതോടെ സ്കോട്ട് ലന്റ് ഓൾ ഔട്ടായി. സ്കോട്ടന്മാരിൽ ഒരാൾ പോലും 50 കടന്നില്ല.

Shapoor Zadran

 

മാമനാട്ടുകാർക്കുവേണ്ടി ഷപൂർ സദ്രാൻ 4 വിക്കറ്റ് വീഴ്ത്തി; ദൌലത് സദ്രാൻ 3 വിക്കറ്റും.ഹസ്സനും നൈബും നബിയും ഓരോന്ന് വീതം. ഷപൂർ സദ്രാന്റെ 4 / 38 ഉലകകപ്പിൽ ഒരു അഫ്ഗാൻകാരന്റെ മികച്ച പ്രകടനമാണ്.

 

 

 

Ahmadi
Shenwari

 

മാമനാടന്മാർക്ക് വേണ്ടി അഹമ്മദി 51, ഷെൻവാരി 96 (ലോകകപ്പിൽ ഒരു അഫ്ഗാൻകാരന്റെ ഉയർന്ന സ്കോർ) എന്നിവർ നന്നായി ബാറ്റ് ചെയ്തു. പക്ഷേ ഒരുപാട് പന്തുകളും അവർ ഉപയോഗിച്ചു എന്ന് മാത്രം. പിന്നെ രണ്ടക്കം കണ്ടത് അവസാനക്കാരായ ഹസ്സനും (15) ഷപൂർ സെദ്രാനും (12) മാത്രം. പിന്നെ 12 എക്സ്ട്രാസ്. മംഗൾ 7, സ്റ്റാനിക്സൈ 4, കപ്പിത്താൻ നബി 1, നജിബുള്ള സദ്രാൻ 4, ദൌലത്ത് സദ്രാൻ 9 ഇതാണ് മറ്റ് സ്കോറുകൾ. സസായിയും നൈബും പൊന്മുട്ടയിട്ടു.

ഒരു ഘട്ടത്തിൽ മാമനാടന്മാർ 8 / 132. പിന്നെ ഒമ്പതാം വിക്കറ്റിൽ ഷെൻവാരിയും ഹസ്സനും ചേർന്ന് ഒരു രക്ഷാപ്രവർത്തനം. 60 റണ്‍സ് ചേർത്തു. 192 ൽ ഷെൻവാരി വീണു. 7 ഫോറും 5 സിക്സറും പുള്ളി അടിച്ചിരുന്നു. അതിൽ 3 സിക്സ് വന്നത് പുറത്താകുന്നതിനു തൊട്ടു മുമ്പുള്ള 3 പന്തിൽ… തുരുതുരുതുരാന്ന്… നാലാമത്തെ സിക്സിനു പൊക്കിയപ്പോൾ പുറത്തായി.

Shapoor Zadran

 

അവസാനം ഷപൂർ സദ്രാൻ വന്ന് 10 പന്തിൽ 12 റണ്‍സ് (2 ഫോർ). 49.3 ഓവറിൽ കളി മാമനാടിന്…

Berrington

സ്കോട്ടൻമാർക്ക് വേണ്ടി ബെരിങ്ങ്ടണ്‍ 4 വിക്കറ്റ് വീഴ്ത്തി. ഡാവെയും ഇവാൻസും 2 വീതവും. ഒരെണ്ണം ഹക്കിനും.

ഇനി à´šà´¿à´² രസികൻ വസ്തുതകൾ… ആദ്യമായാണത്രേ സ്കോട്ടൻമാർ ഉലകകപ്പിൽ 200 കടക്കുന്നത്. അവരുടെ ഉയർന്ന ലോകകപ്പ് സ്കോറാത്രേ 211. ഭയങ്കരം. അതും അവരുടെ പതിനൊന്നാം ഉലകകപ്പ് മാച്ചിൽ…

147 പന്ത് നേരിട്ട ഷെൻവാരി ഏറ്റവും കൂടുതൽ പന്ത് നേരിടുന്ന മാമനാടനായി. എടുത്തത് 96 റണ്‍സ്. അതിൽ 7 ഫോറും 5 സിക്സും (58 റണ്‍സ് മൊത്തം അതിർത്തിയിലൂടെ…).പിന്നെ 38 റണ്‍സ് കിട്ടാൻ എടുത്തത് 135 പന്തുകൾ… എന്തൊരു സ്പീഡ് !!!… മിനിഞ്ഞാന്ന് 147 പന്തിൽ നമ്മുടെ സ്വന്തം ഗെയ്ൽ അടിച്ചത് 215 റണ്‍സ്…വളരെ പതുക്കെ ആയിപ്പോയി അല്ലെ?…

നേരത്തെ പറഞ്ഞല്ലോ സ്കോട്ടൻമാർക്ക് വേണ്ടി ഒമ്പതാം വിക്കറ്റിൽ മജീദ്‌ ഹക്കും (31) അലസ്ഡെയർ ഇവാൻസും (28) ചേർന്ന് 62 റണ്‍സടിച്ചെന്ന്. അഫഗാൻമാർക്ക് വേണ്ടിയും ഒമ്പതാം വിക്കറ്റിൽ ഷെൻവാരിയും ഹസ്സനും ചേർന്ന് 60 റണ്‍സ്. അതായത് രണ്ട് ടീമുകളുടെയും മൊത്തം ഒമ്പതാം വിക്കറ്റ് സ്കോർ 122 റണ്‍സ്.

പണ്ട് 1983 ൽ ലോകകപ്പിൽ കപിൽ 175 റണ്‍സ് (സിംബാബ്‌വേയ്ക്കെതിരെ) എടുത്തപ്പോൾ കപിലും കിർമാനിയും ചേർന്ന് ഒമ്പതാം വിക്കറ്റിൽ നേടിയത് 126 റണ്‍സ്. പിന്നെ സിംബാബ്‌വേ ബാറ്റ് ചെയ്തപ്പോൾ കറനും റോസനും ചേർന്ന് ഒമ്പതാം വിക്കറ്റിൽ അടിച്ചു 41 റണ്‍സ്. ഇരു ടീമുകളുടെയും മൊത്തം ഒമ്പതാം വിക്കറ്റ് സ്കോർ 167 റണ്‍സ്.

അപ്പോൾ ഉലകകപ്പിൽ à´ˆ ഒമ്പതാം വിക്കറ്റ് മൊത്തം 167 നു പിറകിൽ വരുമത്രേ ഇന്നത്തെ ഒമ്പതാം വിക്കറ്റ് മൊത്തം 122 റണ്‍സ്…

വാൽക്കഷണം : 2015 ഉലകകപ്പിൽ പന്തടിവീരന്മാരെ ബാധിയ്ക്കുന്ന മുട്ടപ്പനിയും മുട്ടക്കൂടോത്രവും തീ പോലെ പടരുന്നു. Run+ ടാബ്ലറ്റ് കഴിച്ച് , റണ്ണടിഗായത്രി മന്ത്രം ജപിച്ച്, ഒരു റണ്‍ എങ്കിലും എടുക്കുക എന്നത് മാത്രമാണ് പരിഹാരം…