ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 3 : സൗത്ത് ആഫ്രിക്ക vs സിംബാബ് വേ

ഒരു സിംബാബ് വേ അട്ടിമറിയാണ് എല്ലാവരും പ്രതീക്ഷിച്ചത്. പ്രത്യേകിച്ച് സൗത്ത് ആഫ്രിക്കയുടെ 20 ഓവർ കഴിഞ്ഞപ്പോൾ… സ്കോർ സൗത്ത് ആഫ്രിക്ക 4 / 83 (20.2 overs ). à´…à´‚à´²(11) , ഡീക്കോക്ക് (7) , ഡുപ്ലെസി(24) , ഡിവില്ലിയേഴ്സ് (25) എന്നിവർ വേഗം മടങ്ങി. പിന്നെ കണ്ടത് ഒരു ലോക റെക്കോർഡ് പാർട്ണർഷിപ്പ് – അഞ്ചാം വിക്കറ്റിൽ പിരിയാതെ 256 റണ്‍സ് . മില്ലറും(138*) ദൂമിനിയും(115*) ചേർന്ന്‌ … അവസാനം സൗത്ത് ആഫ്രിക്ക 339 / 4 (50 Overs).

സിംബാബ് വേയുടെ കാമുന്ഗോസി ഒഴികെ എല്ലാവരും നല്ല à´…à´Ÿà´¿ വാങ്ങി…പന്ന്യന്ഗാരയും ചട്ടാരയും മിയറും ചിഗുമ്പുരയുമ്മെല്ലാം വയറു നിറയെ പെട കൊണ്ടു…

കാര്യമായ സമ്മർദ്ദം കാണിക്കാതെ സിംബാബ് വേയും ബാറ്റ് ചെയ്തു… ചിഭാഭയും(64) മസകഡ്സയും(80) ടെയ്ലറും(40) എർവിനും(13) മിയറും(27) നന്നായി ബാറ്റ് ചെയ്തു… ഒടുവിൽ സിംബാബ് വേ 48.2 ഓവറിൽ 277 ഓൾ ഔട്ട്‌… സൗത്ത് ആഫ്രിക്ക ജയിച്ചു, 62 റണ്ണിന് …

സ്ടെയ്നും ബെഹാർദീനും നല്ലവണ്ണം റണ്‍സ് നല്കി. താഹിർ മൂന്നും മോർക്കലും ഫിലാണ്ടരും രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി…

പണ്ടത്തെപ്പോലെ സൗത്ത് ആഫ്രിക്കയെ ‘ബിഗ്‌ മാച്ച് ഭൂതം’ ഇപ്പോഴും പിടികൂടിയിട്ടുണ്ട് … ഇന്നത്തെ ബാറ്റിങ്ങ് തകർച്ച അതാണ് സൂചിപ്പിക്കുന്നത്. എതിരാളികൾ സിംബാബ് വേ ആയതിനാൽ തല്കാലം ‘കഴിച്ചിലായി’ മക്കളേ… പ്രോട്ടിയാസ് ജാഗ്രതൈ… MOM: മില്ലർ