ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 2 : ആസ്ട്രേലിയ vs ഇംഗ്ളണ്ട്

‘ക്രിക്കറ്റ് കണ്ടുപിടിച്ചവരെ കംഗാരുക്കൾ ചുട്ടുകളഞ്ഞു…’, ഇത്രയുമെഴുതിയാൽ പോരേ?!!!… ഫിഞ്ച് (135), മാക്സ് വെൽ(66), ബെയ്‌ലി(55),ഹാഡിൻ (31), മാർഷ് (23), വാർണർ(22) ഇവർ ഒന്ന് പളുങ്കിയപ്പോൾ ഓസീസ് 342/9 (50 Ovr).

ഇംഗ്ളണ്ട് ബൌളിംഗ് നിരയിൽ സ്റ്റീവൻ ഫിൻ ഹാട്രിക്ക് നേടി.അഞ്ച് വിക്കറ്റും… പക്ഷെ ‘à´…à´Ÿà´¿’ ഒരുപാട് വാങ്ങി. അലിയും ബ്രോഡും ആൻഡേഴ്സണും വോക്സും ഒട്ടും മോശമാക്കിയില്ല.

ഇനി ബാറ്റിങ്ങിലൊ? 100 കടക്കും മുന്നേ 6 ഇംഗ്ളണ്ട് പന്തടിക്കാർ കൂടാരം കയറി… 5 വിക്കറ്റ് തെറിപ്പിച്ച മിച്ചൽ മാർഷ് ഇംഗ്ളണ്ടിനെ കശാപ്പ് ചെയ്തു. ‘ദൗർഭാഗ്യവാൻ’ ടെയ്ലർ (98*), ബെൽ (36), വോക്സ് (37) എന്നിവർ പിടിച്ചുനിന്നു. അങ്ങനെ ഇംഗ്ളണ്ട് 231 ഓൾ ഔട്ട് … ഓസീസിന് 111 റണ്‍സ് വിജയം…

സ്റ്റാർക്കും ജോണ്‍സണും 2 വിക്കറ്റ് വീതം വീഴ്ത്തി. അങ്ങനെ ഇംഗ്ളണ്ട് ചാരമായി…

MOM: ആരോണ്‍ ഫിഞ്ച്