ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 14 : ഇംഗ്ലണ്ട് vs സ്കോട്ട്‌ലന്റ്

ഗ്രേറ്റ് ബ്രിട്ടൺ ദ്വീപുകളിലെ ഇംഗ്ലണ്ട്, സ്കോട്ട്‌ലന്റ്, വെയിൽസ് എന്നീ രാജ്യങ്ങളും, അയർലന്റ് ദ്വീപിലെ ഉത്തര അയർലണ്ടും ഉൾപ്പെട്ട കൂട്ടായ്മയാണ്‌ യുണൈറ്റഡ് കിങ്ഡം.

ഇന്ന് ഇവരിലെ ഇംഗ്ലണ്ട്, സ്കോട്ട്‌ലന്റ് എന്നിവര് തമ്മിലായിരുന്നു ഉലകകപ്പങ്കം. ഇവർ തമ്മിൽ ശിങ്ക-പുലി കളി കഴിഞ്ഞപ്പോൾ ജയം ഇംഗ്ലണ്ട് അടിച്ചോണ്ടു പോയി.

Moeen Ali
Ian Bell
Eoin Morgan

 

 

 

 

 

 

ഇംഗ്ലണ്ടിനു വേണ്ടി മൊയീൻ അലി (128) നൂറടിച്ചു. പിന്നെ ബെൽ 54, മോർഗൻ 46, ടെയ്ലർ 17, ബട്ലർ 24 എന്നിവര് നന്നായി പിന്തുണച്ചപ്പോൾ ഇംഗ്ലണ്ട് 50 ഓവറിൽ 8 / 303

Josh Davey

 

സ്കോട്ട്‌ലന്റിനു വേണ്ടി ഡാവെ നാലും വാർഡ്ലൊ, ഇവാൻസ്, ഹഖ്, ബെരിങ്ങ്ടോണ്‍ എന്നിവര് ഓരോന്നും വിക്കറ്റുകൾ വീഴ്ത്തി.

Kyle Coetzer
Preston Mommsen

 

 

 

 

 

 

മറുപടി കൊട്ടാനിറങ്ങിയ സ്കോട്ട്‌ലന്റ് തട്ടിയും മുട്ടിയും നീങ്ങി 42.2 ഓവറിൽ 184 ന് മൊത്തമായി പുറത്ത്. ഇംഗ്ലണ്ട് ചേട്ടൻ ജയിച്ചു. 119 റണ്‍സിന്… സ്കോട്ട്‌ലന്റിനു വേണ്ടി പ്രധാനമായും കൊട്ടിയത് കൊയെറ്റ്സർ 71, മോംസെൻ 26, ക്രോസ് 23, ഹഖ് 15 എന്നിവർ. മറ്റുള്ളവർ രണ്ടക്കം കണ്ടില്ല.

ഇംഗ്ലണ്ടിനു വേണ്ടി ഫിൻ (കഴിഞ്ഞ മാച്ചിൽ ഭ്രാന്തൻ മക്കല്ലത്തിന്റെ കടി കൊണ്ട അതേ ഫിൻ) കസറി. 9 ഓവറിൽ 26 റണ്‍സിന് 3 വിക്കറ്റ്. ആൻഡേഴ്സണും അലിയും വോക്സും 2 വിക്കറ്റ് വീതം. ഒരെണ്ണം റൂട്ടിന്. കഴിഞ്ഞു.

MOM : മൊയീൻ അലി.

വാൽക്കഷണം: ഇന്നെന്തോ മുട്ടക്കൂടോത്രം ശരിയായില്ല. ആരും മുട്ടയിട്ടില്ല. ഇംഗ്ലണ്ടിന്റെ ബ്രോഡും സ്കോട്ട്‌ലന്റിന്റെ വാർഡ്‌ലോയും റണ്‍സെടുക്കാതെ പുറത്താകാതെ നിന്ന്. അതിനാൽ മാത്രം അവർ മുട്ടയിട്ടില്ല.