Vigilance and Anti-Corruption Bureau Web Portal – vigilantkerala.in

Vigilance and Anti-Corruption Bureau Web Portal – vigilantkerala.in

എന്താണ് വിജിലന്റ്റ് കേരള (www.vigilantkerala.in) . നമ്മുടെ നാട്ടില്‍ സാധാരണ ആയി ഒരു അഴിമതി നടന്നതിനു ശേഷം അതിനെ കുറിച്ച് അന്വേഷിച്ചു കണ്ടുപിടിക്കുക മാത്രമാണ് ചെയ്യുന്നത്. പക്ഷെ അഴിമതി നടക്കുന്നതിനു മുന്‍പ് അഴിമതി തടയുക എന്ന ലക്ഷ്യത്തോടെ വിജിലന്‍സ് എഡിജിപി ശ്രീ ജേക്കബ്‌ തോമസ്‌ ഐപിഎസ് ആവിഷ്കരിച്ച ഒരു നൂതന സംവിധാനം ആണ് വിജിലന്റ്റ് കേരള. ഇത് ഒരു വെബ്സൈറ്റ് ആണ്. ഈ വെബ്സൈറ്റ് ഏഴു ഗ്രൂപ്പ്‌ ആയി തരം തിരിച്ചിട്ടുണ്ട്. ഒന്നാമത്തെ ഗ്രൂപ്പ്‌ പൊതു ജനങ്ങള്‍ ആണ്. രണ്ടാമത്തെ ഗ്രൂപ്പ്‌ പ്രസ്തുത സ്ഥലത്തെ വാര്‍ഡ്‌ മെമ്പര്‍മാര്‍ മുതല്‍ അന്നാട്ടിലെ പ്രമുഖരായ ആള്‍ക്കാരോ അല്ലെങ്കില്‍ പ്രധാന വ്യക്തികളോ ആയിരിക്കും. ഇവരെ കോയിലേഷന്‍ മെമ്പര്‍ എന്നാണ് അറിയപ്പെടുക. ഇവരെ ആ ഗ്രൂപ്പില്‍ സെലക്ട്‌ ചെയ്യുന്നത് പ്രസ്തുത വിജിലന്‍സ് യൂണിറ്റിലെ സി.ഐ റാങ്കില്‍ ഉള്ള ആളായിരിക്കും. മൂന്നാം ഗ്രൂപ്പില്‍ ഉള്‍ക്കൊള്ളുന്നത് ആ പ്രദേശത്തുള്ള സര്‍ക്കാര്‍ ഓഫീസില്‍ ജോലി ചെയുന്ന മുഴുവന്‍ ജീവനക്കാരും ആണ്.

നാലാം ഗ്രൂപ്പ് പ്രസ്തുത സ്ഥലത്തെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ആണ്. കൂടാതെ ഒരു ഓപ്പണ്‍ ഡിസ്കഷന്‍ ഫോറം ഉണ്ട് അത് വഴി പൊതുജനത്തിന് തങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും അവസരം ഉണ്ട്. ഒരാള്‍ക്ക് എന്തെങ്കിലും രഹസ്യ വിവരം നല്‍ക്കാന്‍ ഉണ്ടെങ്കില്‍ അതിനും വിജിലന്റ്റ് കേരള വെബ്സൈറ്റ് വഴി സാധിക്കും. ഒരാള്‍ വിജിലന്റ്റ് കേരളയുടെ വെബ്‌സൈറ്റില്‍ ഒരു പ്രശ്നം പോസ്റ്റ്‌ ചെയ്‌താല്‍ ഉടന്‍ തന്നെ പരാതിക്കാരന്‍റെ പഞ്ചായത്ത് പരിധിയില്‍ ഉള്ള കോയിലേഷന്‍ മെമ്പര്‍മാര്‍ക്ക് അവരുടെ മൊബൈല്‍ലേക്കും , ഇമെയില്‍ലേക്കും പ്രസ്തുത പ്രശ്നത്തെ കുറിച്ച് വിവരം ചെന്നെത്തും.

കോയിലേഷന്‍ മെമ്പര്‍മാര്‍ക്ക് പ്രസ്തുത പരാതിയെക്കുറിച്ച് ആ പരാതിക്കാരനുമായും, പരാതിക്കാരന്‍ പറഞ്ഞിട്ടുള്ള ഉദ്യോഗസ്തനുമായും സംവദിക്കാന്‍ ഈ വെബ്‌ സൈറ്റിലൂടെ സാധിക്കും. ആ പ്രദേശത്തുള്ള സര്‍ക്കാര്‍ ഓഫീസില്‍ ജോലി ചെയുന്ന മുഴുവന്‍ ജീവനക്കാരും ഉള്‍ക്കൊള്ളുന്നത് മൂന്നാം ഗ്രൂപ്പില്‍ ആണ്; അങ്ങനെ ഒരാളുടെ പരാതി നാട്ടുകാരുടെ ഇടപെടലിലൂടെ (കോയിലേഷന്‍ മെമ്പര്‍മാര്‍) മൂന്നാം ഗ്രൂപ്പ് ആയ ഉദ്യോഗസ്ഥഗ്രൂപ്പിന് കൈമാറി പ്രശ്നപരിഹാരം അവിടെ തന്നെ സാധ്യമാക്കുവാന്‍ സാധിക്കും. പരാതിക്കാരന് തന്റെ പ്രശനം കോയിലേഷന്‍ മെമ്പര്‍മാര്‍ വഴി മൂന്നാം ഗ്രൂപ്പ്‌ ആയ ഉദ്യോഗസ്ഥഗ്രൂപ്പില്‍ കൂടെ പരിഹാരം പത്തു ദിവസത്തിനുള്ളില്‍ ലഭിച്ചില്ല എങ്കില്‍, പത്തു ദിവസം കഴിയുന്ന ഉടന്‍ തന്നെ പ്രസ്തുത പരാതി മൂന്നാം ഗ്രൂപ്പില്‍ നിന്നും അഞ്ചാം ഗ്രൂപ്പിലേക്ക് കൈമാറപ്പെടും. ഓരോ ഡിപ്പാര്‍ട്ടുമെന്റ്ന്റെയും ജിലാ മേലധികാരികള്‍ ആയിരിക്കും അഞ്ചാം ഗ്രൂപ്പില്‍ ഉള്ളത്. ഇതിനിടയില്‍ ഉള്ള നാലാം ഗ്രൂപ്പ് പ്രസ്തുത സ്ഥലത്തെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ആണ്.

പരാതി മൂന്നാം ഗ്രൂപ്പില്‍ നിന്നും അഞ്ചാം ഗ്രൂപ്പിലേക്ക് കൈമാറപ്പെടുന്ന അതെ അവസരത്തില്‍ നാലാം ഗ്രൂപ്പിലേക്കും കൈമാറും; നാലാം ഗ്രൂപ്പിലുള്ള വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ആ പരാതി പരിഹരിക്കാന്‍ ശ്രമം ആരംഭിക്കുന്നത് പോലെ തന്നെ അഞ്ചാം ഗ്രൂപ്പിലുള്ള ജില്ലാ വകുപ്പ് മേലധികാരികള്‍ പത്തു ദിവസത്തിനുള്ളില്‍ തന്നെ പ്രശ്നം പരിഹരിക്കാന്‍ ശ്രമം തുടങ്ങും. അവിടെ നിന്നും പ്രശ്നം പരിഹരിക്കപ്പെട്ടില്ല എങ്കില്‍ പരാതി ആറാം ഗ്രൂപ്പ് ആയ വകുപ്പ് സെക്രട്ടറി ഉള്‍പ്പെടെ ഉള്ള സംസ്ഥാനതല മേലധികാരികള്‍ക്ക് കൈമാറപ്പെടും. ഓരോ ഗ്രൂപ്പില്‍ നിന്നും പരാതി അടുത്ത ഗ്രൂപ്പിലേക്ക് ഇമെയില്‍ വഴിയും മൊബൈല്‍ മെസ്സേജ് ആയും കൈമാറും.

എല്ലാ ഗ്രൂപ്പിന്‍റെയും പ്രവര്‍ത്തനങ്ങള്‍ ഏഴാം ഗ്രൂപ്പ് ആയ വിജിലന്‍സ് ഡയറക്റ്റ്റേറ്റ് വിലയിരുത്തി പരാതിക്കാരന് പ്രശ്ന പരിഹാരത്തിന് വേണ്ട നടപടികള്‍ സീകരിക്കും. ഇത്തരത്തില്‍ പൊതുജനത്തിന് തങ്ങളുടെ ആവലാതികള്‍ പരിഹരിക്കപെടാന്‍ വേണ്ടി വിജിലന്‍സ് വകുപ്പ് കൊണ്ട് വന്നിട്ടുള്ള പ്രൊജക്റ്റ്‌ ആണ് വിജിലന്റ്റ് കേരള. ഇത് തുടക്കത്തില്‍ പഞ്ചായത്ത് തലതില്‍നിന്നും മറ്റു എല്ലാ വകുപ്പിലേക്കും വ്യാപിപ്പിക്കും. ഇതിന്റെ ചുക്കാന്‍ പിടിക്കുന്നത്‌ വിജിലന്‍സ് എഡിജിപി ശ്രീ ജേക്കബ്‌ തോമസ്‌ ഐപിഎസ് ഉം വിജിലന്‍സ് മേധാവി ശ്രീ വിന്‍സണ്‍ എം പോള്‍ ഐപിഎസ് ഉം ആണ്