ശബ്ദ്മെന്ന ഭീകരന്‍ !

Sound pollution in india

രാത്രികാലങ്ങളില്‍ ഉച്ചഭാഷിണിയിലൂടെയുണ്ടാകുന്ന ശബ്ദകോലാഹലങ്ങള്‍ കര്ശ നമായി നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിന്‍റെ വാര്‍ത്ത് ചൂണ്ടിക്കാണിച്ചുകൊണ്ട്, ശബ്ദമലിനീകണത്തിന്റെ ( Sound Pollution )  ആരോഗ്യപ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന്  നോക്കാം.

അമിത ശബ്ദത്തെ ഒരു ആരോഗ്യപ്രശ്നമെന്നരീതിയില്‍ വേണ്ടത്ര ഗൌരവത്തോടെ നാം കാണുന്നില്ലന്ന സത്യം നിഷേധിച്ചിട്ടു കാര്യമില്ല. സമയവും സാഹചര്യവും നോക്കാതെ കോളാമ്പി ഉച്ചഭാഷിണിയിലൂടെ രാഷ്ട്രീയവും ഭക്തിയും ഒക്കെ കാതു തുളക്കുന്ന വിധത്തില്‍ വിളമ്പാന്‍ ആര്ക്കും ഒരു മടിയും ഇല്ല. ശബ്ദത്തില്‍ ഹോണ്‍ മുഴക്കുവാന്‍ അനുവാദമില്ലാത്ത ആശുപത്രി പരിസരങ്ങളില്‍ നിയന്ത്രണം പാലിക്കുവാന്‍ നമ്മള്‍ ഇനിയും ശീലിച്ചിട്ടില്ല.

ഇന്ത്യയില്‍ ഒട്ടാകെ കോളാമ്പി മൈക്കിലൂടെയുള്ള ശബ്ദ കൊലാഹലത്തിനെതിരെ കോടതിവിധി ഉണ്ടായിട്ടും നഗ്നമായ നിയമ ലംഘനം സാമൂഹിക പ്രതിബദ്ധതയുണ്ടെന്നു അവകാശപ്പെടുന്നവര്തന്നെ നടത്തുന്നു. ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണോ ഇതിനു കാരണം?

  • ആരോഗ്യത്തിനു ഭീഷണി.

ശബ്ദത്തിന്റെ അളവാണ് ഡസിബല്‍ (decibel). സാധാരണ രീതിയിലുള്ള സംഭാഷണങ്ങളില്‍ ശബ്ദത്തിന്റെ തോത് (sound level) 50 ഡസിബല്‍ ആണ്. ബസ്സും ട്രക്കും ഉളവാക്കുന്ന ശബ്ദം 70 മുതല്‍ 85 വരെ ടെസിബലില്‍ എത്തും. കോളാമ്പി ഉച്ചഭാഷനിയിലൂടെയുള്ള ശബ്ദ മലിനീകരണത്തിന് 120 ടെസിബലിനും മുകളിലാണ്. 120 നു മുകളിലുള്ള ശബ്ദകൊലാഹലങ്ങളാണ് നമ്മുടെ ആരോഗ്യത്തിനു ഏറ്റവും അധികം ഭീഷണി ഉയര്ത്തു ന്നത്.

കാതിലേക്ക് 120 ടെസിബലിനു മുകളില്‍ ഉള്ള ശബ്ദത്തില്‍ നമുക്ക് സമത്വസുന്ദര ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങള്‍ വില്ക്കു ന്ന രാഷ്ട്രീയക്കാരുണ്ട്, മോക്ഷം കോരിയോഴിക്കുന്ന ഭക്തികേന്ദ്രങ്ങളുണ്ട്, ലക്ഷങ്ങളുടെയും ഭാഗ്യദേവതയുടെയും വിളിയുമായി വരുന്ന ലോട്ടറിക്കാരനുണ്ട്. പക്ഷെ , മനസിന്റെയും ശരീരത്തിന്റെയും സ്വസ്ഥത നശിപ്പിക്കുന്ന ശബ്ദത്തില്‍ത്തന്നെ വേണോ ഇതെല്ലാം. ഉത്തരവാദപ്പെട്ടവര്‍ ചിന്തിക്കേണ്ട വിഷയമാണിതെല്ലാം. പക്ഷെ അവര്‍ ചിന്തിചില്ലങ്കിലോ? നമ്മള്‍ ഓരോരുത്തരും ഉണര്ന്നു പ്രവര്ത്തിക്കേണ്ടതുണ്ട്. എങ്ങിനെയെന്ന് പുറകാലെ വ്യക്തമാക്കാം.

  • ശബ്ദ മലിനീകരണവും കേള്‍വിയും.

70 മുതല്‍ 80 വരെയുള്ള ഡസിബലിലുള്ള ശബ്ദങ്ങള്‍ സ്ഥിരമായി കേള്ക്കേണ്ടി വരുന്നവര്ക്ക് മാനസികവും ശാരീരവുമായ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പ് വൈദ്യശാസ്ത്രം നല്കുന്നു. ശബ്ദം 120 ഡസിബലില്‍ അധികമാവുമ്പോള്‍ അവ കാതുകളെ അലോസരപ്പെടുത്തുന്നു. നേരിയ വേദന ഉളവാക്കുന്നു. അധികശബ്ദം മൂലം കേള്‍വിശക്തിക്ക് ആധാരമായ കോശങ്ങള്ക്ക് നാശം സംഭവിക്കുന്നതായി കാണുന്നു. ശബ്ദമാലിനീകരണത്തിന്റെ കാരണമായി ചെറിയതോതിലുള്ള ബധിരതയുണ്ടാകുമെന്നു സര്‍വേകള്‍ സൂചിപ്പിക്കുന്നു. പെട്ടന്നുണ്ടാകുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ താല്ക്കാ ലികമായി ശ്രവണശക്തിയെ മരവിപ്പിക്കാന്‍ ഇടയുണ്ട്. വെടിക്കെട്ട്‌, സ്പോടനത്തിന്റെ ശബ്ദം ഇവയൊക്കെ ഇത്തരം ഒരനുഭവം ഉളവാക്കിയേക്കാം. പണ്ടേകാലത്ത് സമയമറിയാന്‍ മാര്ഗ്മില്ലാതിരുന്ന സാഹചര്യത്തില്‍ സ്ഥാപിതമായ സയറണ്‍ നിരോധിക്കാനും സമയമായി.

  • മറ്റ് പ്രത്യാഘാതങ്ങള്‍.

ശബ്ദം ഹൃദയസ്പന്ദനത്തിന്റെ തോതിലും (Heart rate) രക്തസമ്മര്ദ്ദത്തിലും (Blood pressure) ഏറ്റക്കുറച്ചിലുകള്‍ ഉളവാക്കുന്നു. ശ്വാസഗതിയെയും ഇത് സ്വാധീനിക്കുന്നു. ഹൃദ് രോഗികളെ ഇത് പ്രതികൂലംമായി ബാധിക്കാന്‍ ഇടയുണ്ട്.

ശബ്ദകോലാഹലങ്ങള്‍ ഏറെയുള്ള സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ പെട്ടന്ന് കൊപിക്കുന്നവരായി തീരുവാനിടയുണ്ട്. (Irritable) . മനോരോഗസാധ്യതയുള്ളവര്ക്ക് രോഗമുളവാകുവാനും രോഗം മൂര്ഛിക്കുവാനും ഇടയുണ്ട്. ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള കഴിവ് ശബ്ദായമാനമായ സാഹചര്യം അപകരിക്കുന്നു.
ശബ്ദ മലിനീകരണം ഉറക്കത്തെ സാരമായി ബാധിക്കുന്നു.
ശബ്ദം ആശയ സംവേദനക്ഷമതയെ (Communication) ബാധിക്കുന്നു. 45 ഡസിബലില്‍ അധികം ശബ്ദമുകരിതമായ അന്തരീക്ഷത്തില്‍ ബുദ്ധിപരമായ എന്തെങ്കിലും ആശയ സംവേദനം നടക്കുവാനുള്ള സാധ്യത കുറവണണന്ന് വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഈ തോതിലധികം ശബ്ദകോലാഹലങ്ങളുള്ള സ്ഥലങ്ങളിലെ സ്കൂളുകള്‍, ഓഫീസുകള്‍, കോടതികള്‍ ഇവയൊക്കെ കാര്യക്ഷത കുറഞ്ഞതാകാനിടയുണ്ട്. ജോലിയില്‍ കേന്ദ്രീകരിക്കുവാനുള്ള കഴിവിനെ അമിതശബ്ദം കാര്യമായി ബാധിക്കുന്നു. കൃത്യതയോടെ ചെയ്യേണ്ടജോലികളില്‍ ആവിശ്യം വേണ്ട സൂഷ്മത കുറയാന്‍ ഇത് വഴിതെളിക്കുന്നു. വസ്തുനിഷ്ട്ടമായി അപഗ്രധിക്കുവാനുള്ള മനസ്സിന്റെ ശേഷിയെ (Analytical mind) ശബ്ദശല്യം തളര്ത്തുന്നു. വ്യവസായശാലകളില്‍ ശബ്ദമലിനീകരണം പരമാവധി കുറക്കുന്നത് തൊഴിലാളികളുടെ പ്രവര്ത്തകനക്ഷമത ഉയര്ത്തു വാന്‍ സഹായിക്കും.

 

  • ശബ്ദ ശല്യങ്ങളുടെ കൂടാരം നമ്മുടെ ലോകം.

നമ്മുടെ ഒരുദിവസം പിറന്നുവീഴുന്നതുതന്നെ പലപ്പോഴും ശബ്ദശല്യത്തോടെയാണ്. ജാതിമാതഭേതമില്ലാതെ എല്ലാ ആരാധനാലയങ്ങളിലും കോളാമ്പിഉച്ചഭാഷണികള്‍ ഒതരത്യാവിശ്യഘടകമായി മാറിയിരിക്കുന്നു. ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള ആ യന്ത്രത്തില്‍നിന്നും ഒഴുകിയെത്തുന്ന ശബ്ദമാണിന്ന് ഉണര്ത്തുപാട്ട്. വെളുപ്പാന്കാ്ലത്ത് നാം അതുകേട്ട് ഞെട്ടി ഉണരുന്നു. പിന്നെ പകലായി. കാതു തുളഞ്ഞു കയറുന്ന ഹോണുമായി ചീറിപ്പായുന്ന വാഹനങ്ങള്‍, നേതാവിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള വാഹനങ്ങള്‍ വേറെയും. വൈകുന്നേരമായാല്‍ ശക്തിപ്രകടനത്തിനായുള്ള ജാഥകള്‍. എല്ലാം സഹിച്ച്‌ കൂടണയുമ്പോള്‍ പക്ഷെ തൊട്ടടുത്ത് ഏതെങ്കിലും ഒരരങ്ങില്‍ പെരുനാളിനോടോ ഉത്സവത്തിനോടോ അനുബന്ധിച്ചുള്ള കലാപരിപാടികള്‍ തകര്ക്കു കയാവും. നഗരത്തിന്റെ കോണില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം ഉച്ചഭാഷിണിയിലൂടെ നഗരത്തിന്റെ മുക്കിലും മൂലയിലുമെല്ലാം തല്‍സമയം എത്തിക്കണമെന്ന വ്യഗ്രതയുള്ള നേതാക്കളുടെ നാട്ടില്‍ ഇതൊക്കെ ചെറിയകാര്യമല്ലേ ?. അസഹനീയമായ ഡസിബലില്‍ ശബ്ദമിങ്ങനെ നമ്മെ നിത്യവും വേട്ടയാടുന്നു.

ശബ്ദ മലിനീകരണം തടയേണ്ടതാണ്. ലോകാരോഗ്യ സംഘടന പകല്‍ സമയത്തെ ശബ്ദത്തിന്റെ് തോത് 55 ഡസിബെലില്‍ താഴെയാക്കണമെന്നു നിര്ദേശിക്കുന്നു. രാത്രിയില്‍ 45 ഡസിബലില്‍ താഴെ. അതുകൊണ്ട് ശബ്ദ നിയന്ത്രണം പാലിക്കുവാനുള്ള നിയമങ്ങളെ ബഹുമാനിക്കുക.
ശബ്ദ മലിനീകരണത്തിന്റെ ഉറവിടങ്ങള്‍ ഇല്ലാതാക്കുക.
പരമ്പരാഗതമായി ഉപയോഗത്തിലുള്ള കോളാമ്പി ഉച്ചഭാഷണികള്‍ ഒഴിവാക്കുക. ഉയര്ന്ന മരങ്ങളില്‍ കെട്ടുന്ന ഇവയെ ഭൂമിയിലേക്ക്‌ കൊണ്ടുവന്നു ശബ്ദമലിനീകരണം നിയന്ത്രിക്കുക. ആറടിയിലേറെ ഉയരത്തില്‍ ഉച്ചഭാഷിണികള്‍ വയ്ക്കാതിരിക്കുക.
കേള്പ്പി ച്ചേ അടങ്ങു എന്ന വാശി ഉപേക്ഷിച്ച് സാമൂഹ്യ രാഷ്ട്രീയ പ്രവര്ത്തനകര്‍ അവരുടെ ശബ്ദ കോലാഹലങ്ങള്‍ 55 ഡസിബലില്‍ ഒതുക്കുക.

  • എന്തൊക്കെ ചെയ്യാം.

നിരന്തരമായ ശബ്ദ ശല്യമുണ്ടെങ്കില്‍ സാമൂഹ്യ ബോധമുള്ളവര്‍ ഒത്തുചേര്ന്ന് നേടിയെടുത്ത കോടതിവിധി നടപ്പില്‍ വരുത്താന്‍ ശ്രമിക്കുക. അത് നടപ്പാക്കാന്‍ പോലീസിനെ പ്രേരില്പ്പി ക്കുക. ആരോഗ്യത്തിനു ഭീഷണി ഉയര്ത്തു ന്ന ശബ്ദ മലിനീകരണത്തിനെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ തയ്യാറായില്ലെങ്കില്‍, അവ തടസമില്ലാതെ തുടരുമെന്ന കാര്യത്തില്‍ സംശയമില്ല. നിയമം കൊണ്ട് സംരക്ഷണ നമുക്ക് കിട്ടുന്നുണ്ട്‌. പക്ഷെ അത് ജനങ്ങളില്‍ എത്തപ്പെടുന്നില്ലന്നു മാത്രം. ഒറ്റയ്ക്ക് ഇറങ്ങിത്തിരിച്ചാല്‍ അപകടമാകും എന്ന കാരണത്താലാവാം കൂടുതല്പേ്രും മാറിനില്ക്കു്ന്നത്. അങ്ങിനെയുള്ളവരെ സഹായിക്കാന്‍ വേണ്ടി പത്തനംതിട്ട കേന്ദ്രമാക്കി ഒരു സംഘടന രൂപം പ്രാപിച്ചിരിക്കുന്നു. നിസ്വാര്ത്ഥനമതികളായവരാല്‍ രൂപീകൃതമായ ഈ സംഘടനയുടെ വിവരങ്ങള്‍ ച്ചുവടെച്ചേര്ക്കു ന്ന ലിങ്കില്‍ ലഭ്യമാണ്.

അതുകൊണ്ട് നാം ശക്തമായി പ്രതികരിക്കുക.

ശബ്ദ കോലാഹലങ്ങള്‍ ഇല്ലാതെ തന്നെ