Palakkad – Palani – Madhura Railway

പാലക്കാട്-പളനി-മധുര റെയിൽ ഗതാഗതം01/11/2017 മുതൽ വീണ്ടും സജീവം

കേരളത്തെ തമിഴ്‌നാട്ടിലെ തീർത്ഥാടന-വിനോദ കേന്ദ്രങ്ങളുമായി  പളനി, കൊടൈക്കനാൽ, മധുര, തിരുനെൽവേലി, കന്യാകുമാരി, ഏർവാടി, രാമേശ്വരം, ധനുഷ്കോടി ബന്ധിപ്പിക്കുന്ന പ്രകൃതി സൗന്ദര്യത്താൽ വലയപ്പെട്ട  പാലക്കാട്-പൊള്ളാച്ചി-പളനി-മധുര റയിൽ റൂട്ടിൽ 01.11.17 മുതൽ വീണ്ടും റെയിൽ ഗതാഗതം സജീവമാകുന്നു. പാലകാട്ടുക്കാരുടെ 9 വർഷത്തെ കാത്തിരിപ്പിനിന്നാണ് ഇതോടെ വിരാമമാവുന്നത്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചു ഇനിയും കൂടുതൽ ട്രെയിൻ സർവീസുകൾ എന്ന റയിൽവേയുടെ ഓഫർ കണക്കിലെടുക്കുകയാണെങ്കിൽ നിലവിലുള്ള ഈ സർവീസുകൾ വിജയിപ്പിക്കേണ്ടത് യാത്രക്കാരുടെ കൂടി ഉത്തരവാദിത്തമാണെന്ന് ഓർമിപ്പിച്ചോട്ടെ.

പാലക്കാട് ടൗണിൽ നിന്നുള്ള സർവീസുകളുടെ സമയവിവരം.

  1. 56769/Palakkad Jn. – Tiruchendur Passenger (Via Palani)
    തിരിച്ചെന്തൂർ പാസ്സഞ്ചർ – 4.50 AM; പഴനി(യിൽ)7.30 മധുര(യിൽ) 10.30
  2. 56770/Tiruchendur – Palakkad Jn. Passenger (Via Palani)
    തിരിച്ച് മധുര(യിൽ) 16.10, പഴനി(യിൽ) 19.15, പാലക്കാട് ടൗൺ(ൽ) 22.30
  3. 16343/Amritha Express
    അമൃത എക്സ്പ്രസ്സ് – 8.00 AM; പഴനി(യിൽ) 11.00, മധുര (യിൽ) 13.10
  4. 16344/Amritha Express
    തിരിച്ച് മധുര(യിൽ) 15.45, പളനി(യിൽ) 17.55 പാലക്കാട് ടൗൺ(ൽ) 21.15
  5. 16002⇒22652/Palakkad Junction – Chennai Central SF Express (Via Palani)
    ചെന്നൈ എക്സ്പ്രസ്സ് – 15.00; പഴനി(യിൽ)17.55, ദിണ്ഡിഗൽ 19.00 (മധുരക്ക് കണക്ഷൻ ട്രെയിൻ ലഭ്യമാണ്)

പാലക്കാട് ടൗണിൽ നിന്ന് വിവിധ സ്റ്റേഷനുകളിലേക്കുള്ള ടിക്കറ്റ് നിരക്ക്

  1. പൊള്ളാച്ചി: Express Rs.35.00, PassengerRs. 15
  2. ഉദുമൽപേട്ട : ExpressRs.45, PassengerRs.20
  3. പഴനി: ExpressRs.55, PassengerRs.30
  4. ദിണ്ഡിഗൽ: ExpressRs.70, PassengerRs.40
  5. മധുരൈ: ExpressRs.80, PassengerRs.50