ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 26 : ആസ്ട്രേലിയ vs അഫ്ഗാനിസ്ഥാൻ

പെർത്തിലെ വാക്കയിൽ ടോസ് കിട്ടിയിട്ടും ബൌളിംഗ് തിരഞ്ഞെടുക്കാൻ തീരുമാനിച്ച നിമിഷത്തെ മാമനാട്ടുകാർ ശപിച്ചിട്ടുണ്ടാവും. അങ്ങനെയല്ലേ കാര്യങ്ങൾ നടന്നത്…

വിശന്നു വലഞ്ഞ സിംഹത്തിന്റെ മുന്നിൽപ്പെട്ട മാൻകുട്ടിയായി അഫ്ഗാൻകാർ. കംഗാരുക്കൾ അവരെ കൊന്നു തിന്നു കളഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറിൽ 6 / 417. ഏതൊരു ലോകകപ്പിലേയും ഉയർന്ന സ്കോർ.

വാർണർ 178, സ്മിത്ത് 95, മാക്സ് വെൽ 88, ഹാടിണ്‍ 20 ഇവരാണ് പ്രധാന സ്കോർമാർ. ഫിഞ്ച് നാലിനും ഫോക്നർ ഏഴിനും മാർഷ് എട്ടിനും പുറത്ത്.

മാമാനാട്ടെ എല്ലാ ഏറു വീരന്മാരും ഓസീസിന്റെ അടിവീരന്മാരുടെ അടികളുടെ ചൂടറിഞ്ഞു. സദ്രാന്മാർ 2 വിക്കറ്റ് വീതം വീഴ്ത്തി. പക്ഷേ ഒരുപാട് തല്ലും വാങ്ങി. ഹസ്സനും മംഗളിനും ഓരോ വിക്കറ്റ് വീതം. മാമാനാടന്മാർ കിടുങ്ങിപ്പോയി.

പിന്നീട് ബാറ്റിങ്ങിനിറങ്ങിയ മാമനാടന്മാർ വെറും 37.3 ഓവറിൽ 142 റണ്ണിന് തവിടുപൊടി. ഓസീസിന് 275 റണ്‍സിന്റെ വമ്പൻ ജയം. ഉലകകപ്പിലെ എറ്റവും വലിയ ജയം (റണ്‍സിന്റെ മാർജിനിൽ). മാമനാടന്മാരിൽ ഒരാള് പോലും 35 കടന്നില്ല.

അഹമദി 13, ഘാനി 12, മംഗൽ 33, ഷെന്വാരി 17, നജീബ് സദ്രാൻ 24, സസായി 10 തുടങ്ങിയവർ പ്രധാന താരങ്ങൾ. ദൌലത് സദ്രാൻ പൂജ്യനായി. പിന്നെ 20 എക്സ്ട്രാസും. കളി തീർന്നു…

ഓസീസിന്റെ ജോണ്‍സണ് 4 വിക്കറ്റ്. സ്റ്റാർക്കിനും ഹെയ്സൽവുഡിനും 2 വീതം. ക്ലാർക്കിനും മാക്സ് വെല്ലിനും ഓരോന്നും. അത്രയേ ഉള്ളൂ.

MOM : ഡേവിഡ്‌ വാർണർ

വാൽക്കഷണം : കളിയ്ക്ക് ശേഷം കംഗാരുക്കൾ മാമനാട്ടുകാർക്കു ‘വേണ്ടതെല്ലാം’ വാങ്ങിക്കൊടുത്തത്രേ. കാരണം ടോസ് കിട്ടിയത് മാമന്മാർക്കാണല്ലോ. പക്ഷേ അവർ ബൌളിംഗ് ആണ് തെരഞ്ഞെടുത്തത്. അത് കൊണ്ടാണല്ലോ ഓസീസിന് കളിയിൽ à´šà´¿à´² റിക്കാർഡുകളൊക്കെ അടിയ്ക്കാൻ പറ്റിയത്. അതിനുള്ള പ്രത്യുപകാരം.

ഇനി വേറൊരു ചോദ്യം. ഓസീസടിച്ച 417 ഇനി തെക്കനാഫ്രിക്കക്കാർ തങ്ങളുടെ അടുത്ത കളിയിൽ മറി കടക്കുമോ? അങ്ങനെയൊരു പ്ലാൻ ഡിവില്ലിയ്ക്കും കൂട്ടർക്കുമുണ്ടത്രേ. കാത്തിരുന്നു കാണുക തന്നെ…