Added: June 24, 2006
അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന പല അനുഭവങ്ങളും മലയാളികൾക്കുണ്ട്. അഭിപ്രായസ്വാതന്ത്ര്യം ലഭ്യമാക്കുന്ന ചിന്ത ഡോട് കോമും തത്തമംഗലം ഡോട് കോമും യൂണിക്കോട് സപ്പോർട്ട് ചെയ്യുന്ന നല്ല രണ്ട് വെബ് സൈറ്റുകളാണ്. മേലുദ്യോഗസ്ഥന്റെ കൽപ്പന പാലിക്കപ്പെടുവാൻ വിധേയരാകുന്ന കീഴുദ്യോഗസ്ഥർ ചെയ്യുന്നതും പറയുന്നതും തെറ്റാണ് എന്ന് അറിഞ്ഞുകൊണ്ട് അത് നടപ്പിലാക്കുന്നു. കർഷകരെ രക്ഷിക്കുവാൻ കേന്ദ്രം മുതൽ കേരള സംസ്ഥാനം വരെ കമ്മീഷനുകൾ. വിരമിച്ച കൃഷിശാസ്ത്രജ്ഞർക്ക് വൻ തുകകൾ പ്രതിഫലമായി കൊടുക്കുവാനും കാർഷികമേഖല തകരുവാനും മാത്രമെ ഇതുകൊണ്ട് പ്രയോജനപ്പെടുകയുള്ളുവെന്ന് കാലം തെളിയിക്കട്ടെ.
വിദേശങ്ങളിൽ നിരോധിച്ച പല കള, കുമിൾ, കീടനാശിനികളും കാലപ്പഴക്കം ചെന്ന ഇൻസെക്റ്റിസൈഡ് ആക്ടിന്റെയും റൂളിന്റെയും മറവിൽ യാതൊരു പഠനവും നടത്താതെ കർഷകരിലെത്തിക്കുക മാത്രമല്ല ഇത് അത്യുത്തമമാണ് എന്ന് വിദഗ്‌ധരായ ശാസ്ത്രജ്ഞരെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്യുന്നു. എല്ലാ കുറവും ആഗോളവത്‌കരണ, സ്വകാര്യവത്‌കരണ, ഉദാരവത്‌കരണത്തെകുറ്റം പറഞ്ഞ് വേൾഡ് ട്രൈഡ് ഓർഗനൈസേഷൻ നടപ്പിലാക്കുന്ന ദോഷവശങ്ങൾ നമ്മെ അടിച്ചേൾപ്പിക്കുവാൻ ഭരണകൂടങ്ങൾ കൂടുനിൽക്കുകയാണോ എന്ന് സംശയിക്കുന്നതിൽ തെറ്റുണ്ടോ? എന്റെ ഒരനുഭവം ഞാനിവിടെ വിവരിക്കട്ടെ. കേരളകാർഷിക സർവകലാശാലയിലെ പ്ലാന്റ് ഫിസിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ റോയ് സ്റ്റീഫനെ ഞാൻ കോളേജിൽ ചെന്ന് നേരിട്ട് കാണുകയുണ്ടായി. സ്വാഭാവിക റബ്ബറിനെക്കുറിച്ച് ധാരാളം പഠനങ്ങൾ നടത്തിയിട്ടുള്ള വ്യ്‌അക്തിയാണദ്ദേഹം. പറഞ്ഞുവന്ന കൂട്ടത്തിൽ "റൌണ്ടപ്പ്" എന്ന കളനാശിനിയെപ്പറ്റി സംസാരിക്കുകയുണ്ടായി. അത് കളകളെ മത്രമെ നശിപ്പിക്കുകയുള്ളുവെന്നും മറ്റൊരു ദോഷവും ചെയ്യുകയില്ല യെന്ന് അദ്ദേഹം പറയുകയും ചെയ്തു.
എന്നാൽ ഇത്രയും അറിവില്ലാതിരുന്ന ഞാൻ അന്നുതന്നെ പറഞ്ഞു സാറൊരു കാര്യം ചെയ്യണം റൌണ്ടപ്പ് ഉപയോഗിച്ച് നശിപ്പിച്ച കുറച്ച് കളകൾ മണ്ണിരകൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഭക്ഷിക്കാൻ കൊടുക്കുകയും അവയ്ക്ക് എന്ത് സംഭവിക്കുന്നുവെന്ന് പരിശോധിക്കുകയും ചെയ്യണമെന്ന്. അദ്ദേഹം പറഞ്ഞത് അത് ചെയ്യാവുന്നകാര്യമാണ് എന്നാണ്. എന്നാൽ അമേരിക്കയിൽ നടത്തിയ പഠനങ്ങൾ പറയുന്നത് റൌണ്ടപ്പ് മണ്ണിരകളെ നശിപ്പിക്കും എന്നാണ്. അങ്ങിനെയാണെങ്കിൽ മണ്ണിരകളെ നശിപ്പിച്ചും ജൈവസമ്പത്ത് നഷ്ടപ്പെടുത്തുയും രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചും ജനിതകമാറ്റം വരുത്തിയ പുതിയ വിളകളും ഭക്‌ഷണവും ലഭ്യമാക്കിയും വൈകല്യം സംഭവിച്ച കീടങ്ങളെ സൃഷ്ടിച്ചും എത്രനാളാണ് നമ്മുടെ വരും തലമുറകൾക്ക് ജീവിക്കുവാൻ കഴിയുക. ഇവിടെയാണ് ശ്രീ ദേവാനന്ദ് പിള്ളയുടെ ആയൂരാരോഗ്യത്തിന്റെ മഹത്വം വ്യക്തമാകുന്നത്.
മൊൺസാന്റോയുടെ ശമ്പളം പറ്റുന്ന ആർക്കാണ് അവർക്കെതിരെ ശബ്ദിക്കുവാൻ കഴിയുക. റബ്ബർ മാസികയിൽ ഇന്നർ കവർ പേജിന് പരസ്യത്തിന്റെ പൈസമാത്രമല്ല ഇത് പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി വേണ്ടപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈക്കൂലിയും കൊടുത്തുകാണും. കാരണം വിപുലവും വിശാലവുമായ ഒരു ഗവേഷണവിഭാഗം റബ്ബർ ബോർഡിന് ഉണ്ട് എന്നുള്ളതുതന്നെ. ഭൂമിയിൽ വളരുന്ന ഓരോപുൽക്കൊടിയും ഔഷധഗുണം മാത്രമല്ല അതരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിനെ സ്വീകരിച്ച് നമുക്കും പ്രകൃതിക്കും ആവശ്യമായ ഓക്‌സിജൻ ലഭ്യമാക്‌കുന്ന കാര്യം ആർക്കാണ് അറിഞ്ഞുകൂടാത്തത്. നമ്മുടെ ശാസ്ത്രജ്നർ ഗവേഷണമൊന്നും നടത്താതെ ശമ്പളം വാങ്ങിക്കൊള്ളട്ടെ. ദയവുചെയ്ത് വിദേശികളായ പല ശാസ്ത്രജ്ഞരും നടത്തിയ പഠന റിപ്പോർട്ടുകൾ വെബ് പേജുകളിൽ ലഭ്യമായത് ഒന്ന് നോക്കിക്കൂടെ!!!
ചിക്കൻ ഗുനിയ എന്നരോഗം വ്യാപകമാകുന്നു. ജൂൺ 24 വരെ തമിഴ്‌നാട്ടിൽ മരിച്ചത് 28 പേർ. കൊതുകുകളാണ് ഇവപരത്തുന്നതെന്ന് പറയുന്നു. അങ്ങിനെയാണെങ്കിൽ പച്ചിലയുടെ ചാറുകുടിക്കുന്ന ആൺ കൊതുകുകളിൽ പെസ്റ്റിസൈഡ് കടന്നുചെല്ലുകയും അത് പെൺ കൊതുകുകളിലൂടെ പുനർജനിച്ച് മനുഷ്യനിലെത്തുന്നു എന്നു പറഞ്ഞാൽ തെറ്റുണ്ടോ? പെൺ കൊതുകുകളാണല്ലോ മനിഷ്യരക്തം കുടിക്കുന്നത്. എനിക്ക് സംസാരിക്കുവാനും മലയാള ഭാഷകൈകാര്യം ചെയ്യുവാനും യൂണിക്കോട് ഫോണ്ട് ലഭ്യമാക്കി സഹായിക്കുകയും എന്റെ ബ്ലോഗുകൾ വായിച്ച് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്ന ബൂലോക കൂട്ടായ്മയോടുള്ള എന്റെ കടപ്പാട് അവർണനീയമാണ്. അതുകൊണ്ടുതന്നെയാണ് കേരളത്തിലെ ചിലരെ സംരക്ഷിക്കുവാൻ വേണ്ടി ഏത് തെറ്റും മറച്ചുപിടിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെക്കാൾ ബൂലോകം കേമം തന്നെ എന്ന് പറയുവാൻ കാരണം.
Comments
|